എ​ല്ല ജോ​ണ്‍​സ് ഫെ​ർ​ഗു​സ​ണ്‍ കൗ​ണ്‍​സി​ൽ മേ​യ​ർ
Friday, June 5, 2020 12:39 AM IST
ഫെ​ർ​ഗു​സ​ണ്‍(​മി​സൗ​റി): ഫെ​ർ​ഗു​സ​ണ്‍ സി​റ്റി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ വ​നി​താ മേ​യ​റാ​യി എ​ല്ല ജോ​ണ്‍​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​ണ്‍ ര​ണ്ടി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി ഹെ​ത​ർ റോ​ബി​നെ​റ്റി​നെ​യാ​ണ് എ​ല്ല ജോ​ണ്‍​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പോ​ൾ ചെ​യ്ത വോ​ട്ടു​ക​ൾ 54 ശ​ത​മാ​നം ജോ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക് 46 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

2014 ൽ ​നി​രാ​യു​ധ​നാ​യ ടീ​നേ​ജ​ർ മൈ​ക്കി​ൾ ബ്രൗ​ണി​നെ വൈ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഡേ​ര​ണ്‍ വി​ൽ​സ​ണ്‍ വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഫെ​ർ​ഗു​സ​ണ്‍ കൗ​ണ്‍​സി​ലി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ല ജോ​ണ്‍​സ് ആ​ദ്യ​മാ​യി വി​ജ​യി​ച്ച​തെ​ങ്കി​ൽ, 2020 മെ​യ് മാ​സം ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​ല്ല ജോ​ണ്‍​സ് മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഒ​ന്പ​തു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി മേ​യ​റാ​യി​രു​ന്ന ജെ​യിം​സ് നോ​ല​സ് മ​ത്സ​ര രം​ഗ​ത്തു നി​ന്നും പിന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജോ​ണ്‍​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ