യുഎസിൽ ഗാന്ധിപ്രതിമ തകർത്തു: അന്വേഷണം തുടരുന്നു
Friday, June 5, 2020 1:38 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കു പു​​​റ​​​ത്തു സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​മ അ​​​ജ്ഞാ​​​ത​​​ർ ത​​​ക​​​ർ​​​ത്തു. സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

മി​​​​​​​നി​​​​​​​യാ​​​​​​​പ്പൊ​​ലീ​​​​​​​സി​​​ൽ ക​​​റു​​​ത്ത​​​വ​​​ർ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ജോ​​​​​ർ​​​​​ജ് ഫ്ളോ​​​​​യി​​​​​ഡി​​​​​നെ പോ​​​ലീ​​​സ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി അ​​​ര​​​ങ്ങേ​​​റി​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ​​​യാ​​​ണു ഗാ​​​ന്ധി​​​ജി​​​യു​​​ടെ പ്ര​​​തി​​​മ​​​യ്ക്കു​​​നേ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ജൂ​​​ൺ ര​​​ണ്ടി​​​നോ മൂ​​​ന്നി​​​നോ രാ​​​ത്രി​​​യി​​​ലാ​​​കാം അ​​​ജ്ഞാ​​​ത​​​ർ എം​​​ബ​​​സി വ​​​ള​​​പ്പി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു സം​​​ശ​​​യം. പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ബു​​​ധ​​​നാ​​​ഴ്ച അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ കെ​​​ൻ ജ​​​സ്റ്റ​​​ർ ക്ഷ​​​മ ചോ​​​ദി​​​ച്ചു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ.​​​ബി.​ വാ​​​ജ്പേ​​​യി​​​യു​​​ടെ യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ 2000 സെ​​​പ്റ്റം​​​ബ​​​ർ 16 നാ​​​ണ് ഗാ​​​ന്ധി​​​ജി​​​യു​​​ടെ വെ​​​ങ്ക​​​ല പ്ര​​​തി​​​മ എം​​​ബ​​​സി​​​യി​​​ൽ അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്ത​​​ത്. വി​​​ദേ​​​ശ​ നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​മ വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ വി​​​ര​​​ള​​​മാ​​​ണെ​​​ങ്കി​​​ലും ഗാ​​​ന്ധി​​​ജി​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി പ്ര​​​തി​​​മ സ്ഥാ​​​പി​​​ക്കാ​​​ൻ 1998ൽ ​​​യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.