നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിനു പുതിയ നേതൃത്വം
Friday, June 5, 2020 5:20 PM IST
ന്യുയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന യുവജന സഖ്യം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ.ഐസക് മാർ ഫിലക്സിനോസിന്‍റെ നേതൃത്വത്തിൽ പോസ്റ്റൽ ബാലറ്റിലൂടെ നടത്തി.

വൈസ് പ്രസിഡന്‍റായി റവ.സാം ടി.മാത്യു (സെന്‍റ് പീറ്റേഴ്സ് മാർത്തോമ ചർച്ച്, ന്യൂജേഴ്‌സി), സെക്രട്ടറിയായി ബിജി ജോബി (മാർത്തോമ ചർച്ച്, ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്), ട്രഷറർ ആയി ജിനേഷ് നൈനാൻ (സെന്‍റ് മാത്യൂസ് മാർത്തോമ ചർച്ച് കാനഡ), ഡയോസിഷൻ അസംബ്ലി അംഗമായി ഷൈജു വർഗീസ് (സാൻഫ്രാൻസിസ്കോ മാർത്തോമ ചർച്ച്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ബിൻസി ജോൺ (ക്രിസ്തോസ് മാർത്തോമ്മ ചർച്ച്, ഫിലഡൽഫിയ), യുവധാര ചീഫ് എഡിറ്റർ ആയും എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളായി ആൻസി മനോജ്, അനീഷ് ജോയ്‌സൺ, ജസ്റ്റിൻ ജോസ്, സോണി ജോസഫ്, വിജു വർഗീസ് എന്നിവരെയും ഷിജി അലക്സ് (ഷിക്കാഗോ മാർത്തോമ ചർച്ച്) മിഷൻ ബോർഡ് കോഓർഡിനേറ്റർ ആയും ബോർഡ്‌ അംഗങ്ങളായി ക്രിസ്റ്റി ജെ. മാത്യു, റോക്കി എബ്രഹാം, ഷോൺ ജേക്കബ്, സിബി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ബിജി ജോബി യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജൺ വൈസ് പ്രസിഡന്‍റ്, റീജൺ സെക്രട്ടറി, സെന്‍റ്ർ സെക്രട്ടറി, ശാഖ സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ജിനേഷ് നൈനാൻ റീജൺ സെക്രട്ടറി, ശാഖ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. അസംബ്ലി അംഗം ആയി തെരഞ്ഞെടുക്കപ്പെട്ട ഷൈജു വർഗീസ്‌, വെസ്റ്റേൺ റീജൺ വൈസ് പ്രസിഡന്‍റ്, യുവധാര എഡിറ്റോറിയൽ ബോർഡ്‌ അംഗം, ഡയോസിഷൻ അസംബ്ലി അംഗം, ശാഖ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഷാജി രാമപുരം