കാനഡയിൽ പിതൃദിനത്തിൽ സമുദായ ക്വിസ് മത്സരം നടത്തി
Friday, June 26, 2020 6:30 PM IST
ഒട്ടാവ: ക്നാനായ കത്തോലിക്ക ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ചു ക്നാനായ സമുദായ ക്വിസ് മത്സരം സംഘടിപ്പിച്ചു. പിതൃദിനമായ ജൂൺ 21 ദിവ്യബലിക്കുശേഷം kahoot എന്ന ഓൺലൈൻ അപ്ലിക്കേഷൻ വഴിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അന്പതിൽപരം സമുദായ അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ പീറ്റർ ആൻഡ് ആൻ മഠത്തിപ്പറമ്പിൽ കുടുബം ജോയി ആൻഡ് എൽസമ്മ പുളിക്കൽ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം കരസ്ഥമാക്കി.

സിസ്‌മോൻ ആൻഡ് ഷൈനി തറക്കൽ സ്പോൺസർ ചെയ്ത രണ്ടാം സ്ഥാനത്തിന് പ്രിൻസ് ആൻഡ് സിനു പടിയാനിക്കൽ കുടുംബം അർഹരായി. മജീഷ് ആൻഡ് ദീന കീഴേടത്തുമലയിൽ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം ജോൺ ആൻഡ് സുനി അരയത്ത് കുടുംബം കരസ്ഥമാക്കി.

കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടർ മോൺ. പത്രോസ് ചമ്പക്കര പിതൃദിനാഘോഷങ്ങൾക്കു നേതൃത്വം നൽകി.