ഫൊക്കാന ഇലക്ഷൻ: ട്രസ്റ്റി ബോർഡ് തീരുമാനം തള്ളി നാഷണൽ കമ്മിറ്റി
Saturday, June 27, 2020 12:26 AM IST
ന്യൂയോർക്ക്: ഫൊക്കാന കണ്‍വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു സാധുതയില്ലെന്നും പ്രസിഡന്‍റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

എക്‌സിക്യുട്ടീവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍വന്‍ഷനും ഇലക്ഷനും മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേർ ഒഴികെ മറ്റ് അംഗങ്ങൾ അനുകൂലിച്ച തീരുമാനമാണിത്.ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെ അഞ്ചു പേര്‍ എന്നു പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

ഡെലിഗേറ്റ് ലിസ്റ്റ് തയാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല. ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ചു വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനാ പറയുന്നത്. അതു പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണ ഘടനാ വിരുദ്ധമാണ്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരിൽ എട്ടുപേരും ഇപ്പോൾ ഇലക്ഷനും കൺവൻഷനും ഇപ്പോൾ നടത്താൻ പറ്റിയ സമയമല്ല എന്നഭിപ്രയക്കാരാണ്. അവർ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയിലെ മുപ്പത്തിയാറിൽ ആറു പേർ മാത്രമാണ് എതിർ അഭിപ്രായം പറഞ്ഞത് . ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത്. അതിൽ 11 പേർ ഒഴികെ ബാക്കിയുള്ളവർ ആഘോഷവും മതസരവും ഈ വര്ഷം ഒഴിവാക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ , ഒരു ജനാധിപത്യ സംഘടനയിൽ ഭൂരിപക്ഷ വികാരം എന്താണ് എന്ന് മനസിലാക്കാൻ അമേരിക്കൻ മലയാളികൾക്ക് കഴിയും .

ഫൊക്കാന ഒരു ജനാധിപത്യ സംഘടനയാണ്. അതിൽ ബൈലോ പ്രകാരവും ജനാതിപത്യ പരവുമായ രീതിയിൽ ഇലക്ഷൻ നടത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹം. ഇപ്പോൾ ട്രസ്റ്റീ ബോർഡിൻറെ തീരുമാനം ഒരു ഏകാധിപത്യപരമാണ്. ജനാതിപത്യ സംഘടനായ ഫൊക്കാനയിൽ അത് അനുവദിച്ചു കൊടിക്കില്ല .

ട്രസ്റ്റീ ബോർഡ് ഏതെക്കെ പ്രേമേയങ്ങൾ അവതരിപ്പിച്ചാലും ജനറൽ ബോഡി വിളിക്കാത്തടത്തോളം കാലം നാഷണൽ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. നാഷണൽ കമ്മിറ്റിയാണ് സുപ്രിം ബോഡി .നാഷണൽ കമ്മിറ്റിയുടെ തിരുനങ്ങൾ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാണു ഞങ്ങൾ ചെയുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷൻ വെബ് സൈറ്റ് എന്ന പേരിൽ പ്രചരിക്കുന്ന വെബ് സൈറ്റ് ഫൊക്കാനയുടെ സിഇഒ ആയ പ്രസിഡന്‍റിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർ ചേർന്ന് ഫൊക്കാനയുടെ യശസിന് കളങ്കം തീർക്കുവാൻ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കുവാനാകില്ല.

ഫൊക്കാനയിൽ അംഗസംഘടനകളായി അപേക്ഷ നൽകിയ 16 സംഘടനകളിൽ നിന്ന് കേവലം 6 സംഘടനകകൾക്ക് മാത്രം അംഗത്വം നൽകിയ ട്രസ്റ്റി ബോർഡിന്‍റെ തീരുമാനം പുനപരിശോധിക്കണമെന്നും നാഷണൽ കമ്മിറ്റിയംഗങ്ങൾ ആവശ്യപ്പെട്ടു

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ