തോമസ് വറുഗീസ് ഹൂസ്റ്റണിൽ നിര്യാതനായി
Friday, July 10, 2020 5:54 PM IST
ഹൂസ്റ്റൺ: പത്തനാപുരം കലതൂർ ഈട്ടിവിള ബെഥേൽ തോമസ് വറുഗീസ് (71) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ജൂലൈ 13നു (തിങ്കൾ) രാവിലെ 9 ന് ഐപിസി ഹേബ്രോനിൽ (4660 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക് വേ ഈസ്റ്റ്, ഹൂസ്റ്റൺ ടെക്സസ് - 77048). നടക്കും.

ഭാര്യ: ഏലിയാമ്മ. കൊല്ലം ആയൂർ ഇടുക്കള കുടുംബാംഗം. മക്കൾ: ബെൻസൺ, ജിം. മരുമകൾ: മർഷ. പേരക്കുട്ടികൾ: നിക്കിൽ, വിക്ടോറിയ സഹോദരങ്ങൾ: ഹബീബ ജോർജുകുട്ടി, പെണ്ണമ്മ.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ പരേതൻ 1975 മുതൽ 81 വരെ ഡിട്രോയിറ്റിലും തുടർന്നു ഹൂസ്റ്റണിലും താമസിച്ചു. ഹൂസ്റ്റൺ ഐപിസി ഹേബ്രോൻ സംഭാഗമായിരുന്നു. സഭാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിട്ടുണ്ട്.

പൊതുദർശനം 12 നു (ഞായർ) വൈകുന്നേരം 4 മുതൽ നടക്കും.