ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ദു​ക്റാ​ന തി​രു​നാ​ൾ
Monday, July 13, 2020 10:39 PM IST
ഫി​ല​ഡ​ൽ​ഫി​യ: കൊ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ ലോ​ക്ഡൗ​ണി​ൽ വേ​റി​ട്ട രീ​തി​യി​ൽ വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഴു​വ​ൻ ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്കും തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ പ​ള്ളി​യി​ൽ വ​ന്ന് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ലൈ​വ് സ്ട്രീം ​ആ​യി സം​പ്രേ​ഷ​ണം ചെ​യ്ത തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ഇ​ട​വ​ക​ജ​ന​ങ്ങ​ളും വി​ദൂ​ര​ത​യി​ൽ ഇ​രു​ന്ന് മ​റ്റു ബ​ന്ധു​ജ​ന​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ത​ൽ​സ​മ​യം പ​ങ്കെ​ടു​ത്തു.


ജൂ​ണ്‍ 21 ഞാ​യ​റാ​ഴ്ച ദി​വ്യ​ബ​ലി​മ​ധ്യേ ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ​കൊ​ടി ഉ​യ​ർ​ത്തി 12 ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ക്ക​മി​ട്ടു. ജൂ​ണ്‍ 21 മു​ത​ൽ ജൂ​ലൈ 2 വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും, തു​ട​ർ​ന്ന് 12 കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൊ​വേ​ന പ്രാ​ർ​ഥ​ന​യും ല​ദീ​ഞ്ഞും ന​ട​ക്കും.

ജു​ലൈ മൂ​ന്നി​ന് ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബാ​ൾ​ട്ടി​മോ​ർ സെ. ​അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ​പ​ള്ളി വി​കാ​രി റ​വ. ഫാ. ​വി​ൽ​സ​ണ്‍ ആ​ന്‍റ​ണി ക​ണ്ട​ങ്കേ​രി മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, തി​രു​നാ​ൾ സ​ന്ദേ​ശം.

ജു​ലൈ 4 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​റ​വ. ഫാ. ​ഷാ​ജു കാ​ഞ്ഞി​ര​ന്പാ​റ​യി​ൽ എം​എ​സ്എ​ഫ്എ​സ് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും, തി​രു​നാ​ൾ സ​ന്ദേ​ശ​വും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ജു​ലൈ 5 ഞാ​യ​റാ​ഴ്ച്ച 10ന് ഫി​ല​ഡ​ൽ​ഫി​യ ആ​ർ​ച്ചു​ബി​ഷ​പ് അ​ഭി​വ​ന്ദ്യ നെ​ൽ​സ​ണ്‍ പെ​രെ​സ് ആ​യി തി​രു​നാ​ൾ കു​ർ​ബാ​ന​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ൻ. ആ​ർ​ച്ചു​ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ച് ആ​ദ്യ​മാ​യി സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ലെ​ത്തി​യ അ​ഭി​വ​ന്ദ്യ നെ​ൽ​സ​ണ്‍ പെ​രെ​സ് തി​രു​മേ​നി​യെ ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, കൈ​ക്കാ​രന്മാ​രാ​യ ജോ​ർ​ജ് വി. ​ജോ​ർ​ജ്, പോ​ള​ച്ച​ൻ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബിë​പോ​ൾ എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. ആ​ർ​ച്ചു​ബി​ഷ​പ്പി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട ല​ത്തീ​ൻ
കു​ർ​ബാ​ന​യി​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു​നൂ​റി​ൽ പ​രം ഇ​ട​വ​ക ജ​ന​ങ്ങ​ൾ
പ​ങ്കെ​ടു​ത്തു.

മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​ന​മാ​യ ജു​ലൈ 6 തി​ങ്ക​ളാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ കൊ​ടി​യി​റ​യി​റ​ക്കി​യ​തോ​ടെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ തി​ര​ശീ​ല ​വീ​ണു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​ക്ക​ൽ