ഒ​ക്ക​ല​ഹോ​മ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം
Tuesday, July 14, 2020 10:26 PM IST
ഒ​ക്ക​ല​ഹോ​മ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​ന​ത്തെ​ക്കു​റി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ച ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ്ഗൈ​ഡ് ലൈ​ൻ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ക്ക​ല​ഹോ​മ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്(​ഇ​ൻ​ർ​നാ​ഷ​ണ​ൽ) ഒ​ക്ക​ല​ഹോ​മ​യി​ൽ ത​ന്നെ തു​ട​രു​വാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന പ്ര​ക​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​പ​രിം​ഗ്ട​ണ്‍ ഓ​വ​ലി​ൽ ജൂ​ലൈ 13 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ലാ​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​യി പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക്കി ത​ര​ണ​മെ​ന്നും പ്ര​ക​ട​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

"ഞ​ങ്ങ​ൾ ഇ​വി​ടെ പ​ഠി​ക്കാ​ൻ വ​രു​ന്ന​വ​രാ​ണ്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് ചി​ന്തി​ക്കു​വാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല-" ഇ​ന്‍റ​ർ നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​യാ​യ ട​റ്റെ​ൽ​ഡ് പ​റ​ഞ്ഞു.

"ഞ​ങ്ങ​ൾ നി​രാ​ശ​രാ​ണ്, ഞ​ങ്ങ​ൾ​ക്ക് ശ​രി​യാ​യി ശ്വാ​സം വി​ടു​ന്ന​തി​നു പോ​ലും ക​ഴി​യു​ന്നി​ല്ല- ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ഇ​ന്‍റ​ർ നാ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​യാ​യ ഫ​ക്ല​ലി' പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ ഞ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​വ​രാ​ണ്, അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഏ​തെ​റ്റം വ​രെ പോ​കു​ന്ന​തി​നും ഞ​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഹ​രോ​സ് ഉ​റ​പ്പു ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ