ഫോ​ർ​ട്ട് ബെ​ൻ​ഡ് ഐ​എ​സ്ഡി പുതിയ അ​ധ്യ​യ​ന​വ​ർ​ഷം ഓ​ണ്‍​ലൈ​നി​ൽ
Tuesday, July 14, 2020 10:31 PM IST
ടെ​ക​സ​സ്: ഫോ​ർ​ട്ട് ബെ​ൻ​ഡ് ഐ​എ​സ്ഡി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും 2020-2021 അ​ധ്യ​യ​ന വ​ർ​ഷം വെ​ർ​ച്വ​ൽ പ​ഠ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

സൗ​ത്ത് ഈ​സ്റ്റ് ടെ​ക്സ​സി​ൽ കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഫോ​ർ​ട്ട് ബെ​ൻ​ഡ് ഐ​എ​സ്ഡി നി​ർ​ബ​ന്ധി​ത​മാ​യ​ത്.

വെ​ർ​ച്വ​ൽ പ​ഠ​ന​ത്തി​ലേ​ക്കു​ള്ള നീ​ക്കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന, സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഐഎ​സ്ഡി അ​റി​യി​ച്ചു. വെ​ർ​ച്വ​ൽ പ​ഠ​ന കാ​ല​യ​ള​വി​ൽ അ​ത്ല​റ്റി​ക്സും ഫൈ​ൻ ആ​ർ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല.

ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി അവരുടെ വീട്ടില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുമെന്ന് സൂപ്രണ്ട് ഡോ. ചാള്‍സ് ഡുപ്രെ പറഞ്ഞു. 'സ്‌കൂളിന്‍റെ ആദ്യ ദിവസം മുതല്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്