ട്രം​പു​മാ​യി ഇ​ട​ഞ്ഞ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെ​ഫ് സെ​ഷ​ന് ദ​യ​നീ​യ പ​രാ​ജ​യം
Thursday, July 16, 2020 8:56 PM IST
അ​ല​ബാ​മ: 20 വ​ർ​ഷം അ​ല​ബാ​മ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു യു​എ​സ് സെ​ന​റ്റി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെ​ഫ് സെ​ഷ​ന് ചൊ​വ്വാ​ഴ്ച അ​ല​ബാ​മ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ റ​ണ്‍ ഓ​ഫ് പ്രൈ​മ​റി​യി​ൽ ദ​യ​നീ​യ പ​രാ​ജ​യം. ഒ​ബോ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ഫു​ട്ബോ​ൾ കോ​ച്ച് ടോ​മി ട​ബ​ർ വി​ല്ലി​യോ​ടാ​ണ് വ​ൻ മാ​ർ​ജി​നി​ൽ ജെ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ടോ​മി​ക്ക് ല​ഭി​ച്ച വോ​ട്ടി​നേ​ക്കാ​ൾ 20 ശ​ത​മാ​നം കു​റ​വ് വോ​ട്ടാ​ണ് ജെ​ഫി​ന് ല​ഭി​ച്ച​ത്. ടോ​മി (60.7%), സെ​ഷ​ൻ​സ് (39.3%).

’ജെ​ഫ് സെ​ഷ​നെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ച​ത് ഞാ​ൻ ചെ​യ്ത വ​ലി​യൊ​രു തെ​റ്റാ​ണ്. അ​തി​ന് പ്രാ​ശ്ചി​ത്തം ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​ത്’. ടോ​മി​യെ എ​ൻ​ഡോ​ഴ്സ് ചെ​യ്ത് ട്രം​പ് പ​റ​ഞ്ഞു. മു​ള്ള​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ൽ മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെ​ഫ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ അ​സം​തൃ​പ്ത​നാ​യ ട്രം​പ് 2018 ന​വം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും വി​ജ​യി​ച്ച ടോ​മി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ സെ​ഷ​ൻ​സ് ത​യ​റാ​യി. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രൈ​മ​റി​യി​ൽ ഏ​റ്റ​വും ജ​ന​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്ന അ​ല​ബാ​മ സെ​ന​റ്റ് സീ​റ്റി​ലേ​ക്കു​ള്ള മ​ത്സ​രം. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ​ണ്‍​സി​നെ​യാ​ണ് ടോ​മി നേ​രി​ടു​ക.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ