ഒബാമയുടെയും മസ്കിന്‍റെയും ട്വിറ്റർ അക്കൗണ്ടിൽ സൈബർ ആക്രമണം
Thursday, July 16, 2020 10:54 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​ടെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഇ​​​ന്ന​​​ലെ ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ, വ​​​രു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി ജോ ​​​ബൈ​​​ഡ​​​ൻ, വ്യ​​​വസാ​​​യി​​​ക​​​ളും അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​മാ​​​യ ബി​​​ൽ ഗേ​​​റ്റ്സ്, ജെ​​​ഫ് ബെ​​​സോ​​​സ്, ഇ​​​ലോ​​​ൺ മ​​​സ്ക് തു​​​ട​​​ങ്ങി​​​യ വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും ആ​​​പ്പി​​​ൾ, ഊ​​​ബ​​​ർ തു​​​ട​​​ങ്ങി​​​യ വ​​​ന്പ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി.

ഗൂ​​​ഢ ക​​​റ​​​ൻ​​​സി​​​യാ​​​യ ബി​​​റ്റ്കോ​​​യി​​​ന്‍റെ പേ​​​രി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് നി​​​ശ്ചി​​​ത തു​​​ക ബി​​​റ്റ്കോ​​​യി​​​നാ​​​യി ന​​​ല്കി​​​യാ​​​ൽ ഇ​​​ര​​​ട്ടി മ​​​ട​​​ക്കി​​​ത്ത​​​രാം എ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ്, ഹാ​​​ക് ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഏ​​​താ​​​നും മി​​​നി​​​ട്ടു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ മാ​​​ഞ്ഞു​​​പോ​​​യി.

ബി​​​റ്റ്കോ​​​യി​​​ൻ ഇ​​​ര​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ട്വി​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ട് ഹാ​​​ക്ക് ചെ​​​യ്ത് ത​​​ട്ടി​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.