ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു നി​ക്കി​ ഹേ​ലി
Thursday, July 30, 2020 10:17 PM IST
വാ​ഷിം​ഗ്ട​ണ്‍: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പി​ങി​നെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ മു​ൻ യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി. ജൂ​ലൈ 28 ചൊ​വാ​ഴ്ച ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​ക്കി ഹേ​ലി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പി​ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചൈ​ന കൂ​ടു​ത​ൽ ആ​ക്ര​മ​ണാ​ത്മ​ക​വും വി​ഡ്ഢി​ക​ളെ​പ്പോ​ലെ​യും ആ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് നി​ക്കി ഹേ​ലി പ​റ​ഞ്ഞു. അ​ത്ത​ര​മൊ​രു പെ​രു​മാ​റ്റം ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചൈ​ന കൂ​ടു​ത​ൽ ആ​ക്ര​മ​ണാ​ത്മ​ക​മാ​യി വ​ള​രു​ക​യാ​ണെ​ന്നും , ​എ​ന്നാ​ൽ ഇ​ത് നി​ല​നി​ൽ​ക്കി​ല്ല. നി​ങ്ങ​ൾ​ക്ക​റി​യാ​മോ, ഏ​തൊ​രു രാ​ജ്യ​മാ​ണോ ത​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്, അ​വി​ടെ വി​പ്ല​വും ഉ​ണ്ടാ​കു​ന്ന ഒ​രു കാ​ല​മു​ണ്ടാ​കുമെന്നും അ​വ​ർ പ​റ​ഞ്ഞു.

അ​മേ​രി​ക്ക സൈ​നീ​ക ശ​ക്തി കെ​ട്ടി​പ്പ​ടു​ക്കു​ന്ന കാ​ര്യം ചൈ​ന അ​റി​യേ​ണ്ട​തു​ണ്ടെ​ന്നും അ​തു​വ​ഴി അ​മേ​രി​ക്ക​യോ​ട് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്ന് ചൈ​ന മ​ന​സി​ലാ​ക്ക​ണ​മെ​ന്നും നി​ക്കി പ​റ​ഞ്ഞു.

ചാ​ര​പ്ര​വ​ർ​ത്ത​നം ത​ട​ത്തു​ന്ന കേ​ന്ദ്ര​മാ​ണ് ഹൂ​സ്റ്റ​ണി​ലെ ചൈ​നീ​സ് എം​ബ​സി എ​ന്ന് ആ​രോ​പി​ച്ച് അ​മേ​രി​ക്ക ചൈ​ന​യു​ടെ എം​ബ​സി പൂ​ട്ടി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്തു. നേ​ര​ത്തെ ചൈ​നീ​സ് ക​ന്പ​നി​ക്ക് അ​മേ​രി​ക്ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ