ഫൊക്കാനായുടെ അന്തഃസത്ത ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്: ലീലാ മാരേട്ട്
Friday, July 31, 2020 5:43 PM IST
ന്യൂയോർക്ക്: മലയാളികളുടെ മനസിൽ ഉയർന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന .ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിന്‍റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരിൽ ഒരു ഫാൻസ്‌ അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 15 വരെ പുതിയ അംഗ സംഘടനകൾക്ക് മെമ്പർഷിപ്പ് എടുക്കുവാൻ സമയം നൽകുകയും സെപ്റ്റംബറിൽ ഇലക്ഷൻ നടത്താൻ നോട്ടിഫിക്കേഷൻ നൽകുകയും ചെയ്തിട്ട് നേരം ഒന്നിരുട്ടി വെളുത്തപ്പോൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനെ ഫൊക്കാന സ്നേഹികൾ ക്ക് അംഗീകരിക്കാനാവില്ല. ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ,അംഗ സംഘടനകളുടെ ഭാരവാഹികൾ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈ കൊള്ളുമെന്നും ലീലാ മാരേട്ട് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം