കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ഫോമാ സൺഷൈൻ വക ആദ്യ വെന്‍റിലേറ്റർ
Friday, July 31, 2020 7:30 PM IST
ഫ്ലോറിഡ: കോവിഡ് എന്ന മഹാമാരി കേരളത്തേയും പിടിമുറുക്കിയ സാഹചര്യത്തിൽ ഫോമായുടെ മുൻ പ്രസിഡന്‍റു കൂടിയായ ജോൺ ടൈറ്റസിന്‍റെ ലിൻ (Lyn) പ്രോക്റ്റുമായി ചേർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്‍റിലേറ്റർ സംഭാവന ചെയ്യുന്നതായി ഫോമാ സൺഷൈൻ റീജൺ RVP ബിജു തോണിക്കടവിൽ അറിയിച്ചു.

ജൂലൈ 16 നു റീജൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പതിനൊന്നു അംഗസംഘടനകളുടെ പ്രസിഡന്‍റുരുടെയും സംയുക്ത യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹും ജോൺ ടൈറ്റസും ടെലിഫോൺ കോൺഫറൻസിൽ സന്നിഹിതായിരുന്നു.

പത്തനംതിട്ട ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെകുറിച്ചും രോഗവ്യാപനം തടയാൻ എടുക്കുന്ന മുൻകരുതലുകളെക്കുറിച്ചും കളക്ടർ വിവരിച്ചു. എല്ലാ കമ്മിറ്റി അംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തിയ കളക്ടർക്ക് ആദ്യ വെന്‍റിലേറ്റർ ഫോമാ സൺഷൈൻ റീജൺ RVP ബിജു തോണിക്കടവിൽ ഉറപ്പുനൽകി. സെക്രട്ടറി സോണി കണ്ണോട്ടുതറ നന്ദി അറിയിച്ചു .

കോവിഡിന്‍റെ ഈ കാലയളവിൽ ഒരു വെന്‍റിലേറ്റർ റീജണിന്‍റെ വകയായി ഒരുക്കുക എന്നത് നാടിനു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ്; അതാണ് ഇപ്പോൾ ജോൺ ടൈറ്റസിന്‍റെ ലിൻ (Lyn) പ്രോജക്റ്റുമായി ചേർന്നുകൊണ്ട് യാഥാർഥ്യമാകുന്നത്. തീർച്ചയായും ഈ ചാരിറ്റി പ്രവർത്തനം RVP യുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായിമാറും എന്നത് നിസംശയം .

ഫോമാ സൺഷൈൻ റീജൺ RVP എന്നനിലയിൽ സ്‌തുത്യർഹമായ പ്രവർത്തനമാണ് ബിജു തോണിക്കടവിൽ കഴിഞ്ഞ രണ്ടു വർഷക്കാലം കാഴ്ചവച്ചിരിക്കുന്നത്. പതിനൊന്നു അസോസിയേഷനുകളെ ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ കൊണ്ടുപോകുവാൻ സാധിക്കുന്നതുത്തന്നെ അദ്ദേഹത്തിന്‍റെ മികച്ച സംഘടനാപാടവം ഒന്നുകൊണ്ടുമാത്രമാണ്. ഫോമായിൽ ഏറ്റവുംകൂടുതൽ പ്രവർത്തനം കാഴ്ചവച്ച റീജൺ സൺഷൈൻ റീജൺ ആണ് എന്നകാര്യത്തിൽ ആർക്കും സംശയം ഉണ്ടാവുകയില്ല. ഈ വർഷത്തെ റീജിയന്റെ സുവനീർ ഒരു വൻവിജയമായിരുന്നു; തീർച്ചയായും അതിന്റെ പിന്നിലും RVP യുടെ വ്യക്തിബന്ധങ്ങളും നിതാന്ത പരിശ്രമവുമാണ് റീജിയനെ തുണച്ചത്‌ കൂടാതെ സുവനീർ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനവും , നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. നോയൽ മാത്യുവിന്‍റെ‍യും പൗലോസ് കുയിലടെന്റെയും സഹകരണവും ഉണർവേകി .

വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ജോൺ ടൈറ്റസിനെ പോലുള്ളവർ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് മലയാളികളായ നമുക്ക് ഓരോരുത്തർക്കും അഭിമാനത്തിനു വകനൽകുന്നു അതോടൊപ്പം നമുക്കും പങ്കാളികളാകാം. ഈ പദ്ധതിയുടെ കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ നമ്മുടെ റീജണിന്‍റെ ഭാഗമാണ് എന്നതിലും നമുക്കഭിമാനിക്കാം കൂടുതൽ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ അംഗസംഘടനകൾക്കും സൺഷൈൻ റീജൺ നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം