ഹെർമൻ കായ്‌ൻ കോവിഡ് ബാധിച്ചു മരിച്ചു
Friday, July 31, 2020 7:38 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 2012 ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്‌ൻ (74) കോവിഡ് ബാധിച്ചു മരിച്ചു. ജൂുലൈ 30 നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഒബാമക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉയർന്നുവന്ന ശക്തനായ നേതാവായിരുന്നു ഹെർമൻ. ലൈംഗീക അപവാദത്തെതുടർന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും ഇടയ്ക്കുവച്ചു പിന്മാറേണ്ടിവന്നു . നിലവിൽ ട്രംപിന്‍റെ ബ്ലാക്ക് വോയ്‌സിന്‍റെ ഉപാധ്യക്ഷനായിരുന്നു .

ജൂൺ 20 നു ഒക് ലഹോമയിൽ നടന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പു റാലിയിൽ ഹെർമൻ പങ്കെടുത്തിരുന്നു .ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ അറ്റ്ലാന്‍റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ജൂലൈ 4നു മൗണ്ട് റുഷ്‌മോറിൽ നടന്ന പരിപാടിയിലും പ്രസിഡന്‍റ് ട്രംപിനൊപ്പം ഹെർമൻ പങ്കെടുത്തിരുന്നു.

ഹെർമന്‍റെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തു ഡാൻ കാളബ്രീസ് പറഞ്ഞു .

ഭാര്യ: ഗ്ലോറിയ. മക്കൾ: വിൻസെന്‍റ് ,മെലാനിയെ.

റിപ്പോർട്ട്: പി.പി. ചെറിയാൻ