സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് ഏഴിന്
Tuesday, August 4, 2020 8:02 PM IST
ഷിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് ഏഴിന് (വെള്ളി) രാത്രി 7.30ന് നടക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ "സൂം" വഴിയായി ആണ് യോഗം ചേരുക.

Zoom Meeting ID: 814 7525 9178
Meeting Link: https://us02web.zoom.us/j/81475259178

ഇത്തവണത്തെ സമ്മേളനത്തില്‍ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ കഥാകൃത്ത് എസ്. ഹരീഷിന്‍റെ പ്രസിദ്ധ ചെറുകഥ 'മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ' ചര്‍ച്ച ചെയ്യുന്നു. 2016 ഒക്ടോബര്‍ 9 ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മലയാള ചെറുകഥ, നോവല്‍, ചലച്ചിത്ര മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് എസ്. ഹരീഷ്. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയിട്ടുണ്ട് .

ലിന്‍സ് ജോസഫ് ആണ് കഥ പരിചയപ്പെടുത്തുന്നത് . കഥാകൃത്ത് എസ്. ഹരീഷ് പ്രത്യേക അതിഥി ആയി സമ്മേളനത്തില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ 630 400 9735 , ലിന്‍സ് ജോസഫ് 630 540 6758, ജോണ്‍ ഇലക്കാട് 773 282 4955.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം