ന്യൂയോർക്ക് കോൺസൽ ജനറലിനു വെർച്വൽ സ്വീകരണം ഓഗസ്റ്റ് ഏഴിന്
Wednesday, August 5, 2020 11:52 AM IST
ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായി ചാർജെടുത്ത രൺബീർ ജയ്‌സ്വാളിനു കേരള കമ്യൂണിറ്റി വെർച്വൽ സ്വീകരണം നൽകുന്നു. ഓഗസ്റ്റ് ഏഴിനു വെള്ളിയാഴ്ച 3:30 ന് ആരംഭിക്കും. ഫോമയുടെ ആഭിമുഖ്യത്തിൽ കോൺസുലേറ്റ് പരിധിയിൽ ഉൾപ്പെടുന്ന റീജിയനുകൾ ചേർന്നാണ് ഈ വെർച്വൽ സ്വീകരണ സമ്മേളനം നടത്തുന്നത്.

കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തോമസ് റ്റി ഉമ്മൻ സ്വീകരണപരിപാടി യുടെ കോർഡിനേറ്ററാണ്. ന്യൂയോർക്ക് മെട്രോ, ന്യൂയോർക്ക് എമ്പയർ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്ലാന്റിക് എന്നീ ഫോമാ റീജിയനുകളിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളും സൂമിലൂടെ നടത്തുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാർ ഷിനു ജോസഫ്, കോംപ്ലെയ്ൻസ് ചെയർ രാജു എം വര്ഗീസ്, ആർ വി പിമാരായ കുഞ്ഞു മാലിയിൽ, ഗോപിനാഥ കുറുപ്പ് , ബോബി കെ. തോമസ്, മനോജ് നായർ , നാഷണൽ കമ്മറ്റിയ൦ഗങ്ങളായ ജെയ്‌മോൾ ശ്രീധർ, ചാക്കോ കോയിക്കലേത്ത് , ബെഞ്ചമിൻ ജോർജ്, ചെറിയാൻ കോശി, സണ്ണി എബ്രഹാം, ഷോളി കുമ്പിളുവേലി, സുരേഷ് നായർ, ജിബി തോമസ് , പോൾ ഇഗ്‌നെഷിയസ് , സുജനൻ പുത്തൻപുരയിൽ, ആഷിഷ് ജോസഫ് എന്നിവർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: തോമസ് റ്റി ഉമ്മൻ : 6317960064

Please join live via ZOOM on Friday, August 7, 2020; 4 PM to 5 PM
https://us02web.zoom.us/j/86069527340?pwd=VFdyc0FuS28zalM0WmMyUkpxLzlkQT09
Meeting ID: 860 6952 7340; Passcode: 157413
One tap mobile+13126266799,,86069527340#,,,,,,0#,,157413# US (Chicago)
+16465588656,,86069527340#,,,,,,0#,,157413# US (New York)
Zoom by: Saji Karimpannoor; Email: ([email protected])