കരിപ്പൂർ വിമാന ദുരന്തം: പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു
Saturday, August 8, 2020 5:47 PM IST
ന്യൂയോർക്ക്: കരിപ്പൂർ വിമാനദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. 19 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പിഎ എഫ് ഗ്ലോബൽ പ്രസിഡന്‍റ് എം.പി. സലിം, ഗ്ലോബൽ ചെയർമാൻ, ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, അസിസ്റ്റന്‍റ് കോഓർഡിനേറ്റർനൗഫൽ മടത്തറ, വനിതാ കോർഡിനേറ്റർ അനിത പുല്ലയിൽ, കേരള പ്രസിഡണ്ട് ബേബിമാത്യു, കേരള കോഓർഡിനേറ്റർ ബിജു തോമസ്, കേരള സെക്രട്ടറി ജേഷിൻ പാലത്തിങ്കൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ