ഒ​രു ത​ല​മു​റ​യു​ടെ ത്യാ​ഗ​മാ​ണ് ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മെ​ന്ന് ഡോ. ​മാ​ർ ക്രി​സോ​സ്റ്റം
Saturday, August 15, 2020 10:51 PM IST
ന്യൂ​യോ​ർ​ക്ക്: പി​റ​ന്ന നാ​ടി​ന്‍റെ മാ​ന​വും സ്വാ​ത​ന്ത്ര്യ​വു​മെ​ന്ന് ചി​ന്തി​ച്ച ഒ​രു ത​ല​മു​റ​യു​ടെ ത്യാ​ഗ​മാ​ണ് ഇ​ന്ന് ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​മെ​ന്ന് ഇ​ന്ത്യ​യു​ടെ 74-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു 103 വ​യ​സു​ള്ള പ​ത്മ​ഭൂ​ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും അ​നേ​കം ദേ​ശാ​ഭി​മാ​നി​ക​ളു​ടെ​യും ദീ​ർ​ഘ വീ​ക്ഷ​ണ​മാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ ഇ​ന്ന​ത്തെ പു​രോ​ഗ​തി​ക്ക് അ​ടി​സ്ഥാ​ന​മെ​ന്നും, സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി യ​ജ്ഞി​ച്ച എ​ല്ലാ ദേ​ശാ​ഭി​മാ​നി​ക​ളെ​യും അ​നു​സ്മ​രി​ക്കു​ക​യും അ​വ​ർ നേ​ടി ത​ന്ന സ്വാ​ത​ന്ത്ര്യ​വും ഐ​ക്യ​വും നി​ല​നി​ർ​ത്താ​ൻ ന​മ്മ​ൾ എ​ല്ലാ​വ​രും ബാ​ദ്ധ്യ​സ്ഥ​രു​മാ​ണെ​ന്ന് ഡോ. ​മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം രാ​വി​ലെ കേ​ട്ടു. ഇ​ന്ന് ലോ​ക​മെ​ങ്ങും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ൽ ന​മു​ക്ക് ഒ​രു​മ​യോ​ടെ മു​ന്നേ​റ്റം ന​ട​ത്തി അ​തി​നെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്താ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ്റി.​പി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സെ​ക്ര​ട്ട​റി റ​വ. ബി​നു വ​ർ​ഗീ​സ്, കോ​ണ്‍​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ, ആ​ശു​പ​ത്രി അ​ക്കൗ​ണ്ട​ന്‍റ് സു​ലാ​ൽ സാ​മു​വേ​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. പ്രാ​യാ​ധി​ക്യ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ൽ കു​ന്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ് പ​ത്മ​ഭൂ​ഷ​ണ്‍ ഡോ.​മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം