കാവ്യജ്വാല പ്രകാശനം സെപ്റ്റംബർ 12 ന്
Thursday, September 10, 2020 7:12 PM IST
കാല്‍ഗറി, കാനഡ: കാല്‍ഗറിയിലെ സാഹിത്യ- കലാപ്രേമികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണിക "കാവ്യജ്വാല'യുടെ പ്രകാശനം സെപ്റ്റംബര്‍ 12നു (ശനി) രാത്രി 7.30 (എംഎസ്ടി), 8.30 (സിഎസ്ടി) സൂം മീറ്റിംഗില്‍ നടക്കും.

നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ ജയിംസ് കുരീക്കാട്ടില്‍ പ്രകാശന കര്‍മം നിർവഹിക്കും. കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്, റിട്ട ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിക്കും.

പരിപാടിയുടെ ലൈവ് സ്ട്രീം www.facebook.com/kavyasandhya.sahithyam ല്‍ ഉണ്ടായിരിക്കും.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം