ഹ​രി ന​ന്പൂ​തി​രി​യെ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​മാ​യി ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട് നി​യ​മി​ച്ചു
Tuesday, September 15, 2020 8:53 PM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് ന​ഴ്സിം​ഗ് ഫെ​സി​ലി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യി​ലേ​ക്ക് മ​ല​യാ​ളി​യാ​യ ഹ​രി ന​ന്പൂ​തി​രി (മെ​ക്കാ​ല​ൻ, ടെ​ക്സ​സ്), കാ​ത്തി വി​ൽ​സ​ൻ(​ഓ​സ്റ്റി​ൻ), മെ​ലി​ൻ​ഡ ജോ​ണ്‍​സ് (ല​ബ​ക്ക്) എ​ന്നി​വ​രെ ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട് നി​യ​മി​ച്ചു.

2025 ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യാ​ണ് പു​തി​യ ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി. ന​ഴ്സിം​ഗ് ഫെ​സി​ലി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ലൈ​സെ​ൻ​സിം​ഗ് പ്രോ​ഗ്രാ​മി​ന് കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളും നി​യ​മ ഭേ​ദ​ഗ​തി​ക​ളും ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഏ​ജിം​ഗ് ആ​ന്‍റ് ഡി​സെ​ബി​ലി​റ്റി സ​ർ​വീ​സി​ന് സ​മ​ർ​പ്പി​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് പു​തി​യ ക​മ്മി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ന്ന​ത്.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ ഹ​രി ന​ന്പൂ​തി​രി കേ​ര​ള​ത്തി​ലാ​ണ് ജ​നി​ച്ചു വ​ള​ർ​ന്ന​ത്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ളേ​ജി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.


ലാ​സ പാ​മ​സ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, അ​മേ​രി​ക്ക​ൻ കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തു​ട​ങ്ങി നി​ര​വ​ധി പ്ര​ഫ​ഷ​ണ​ൽ ത​സ്തി​ക​ക​ൾ വ​ഹി​ക്കു​ന്ന ന​ന്പൂ​തി​രി റി​യൊ ഗ്രാ​ന്‍റ് വാ​ലി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മെ​ക്കാ​ല​ൻ സി​റ്റി സീ​നി​യ​ർ സി​റ്റി​സ​ണ്‍ അ​ഡ്വൈ​സ​റി മെം​ബ​ർ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തു​ട​ങ്ങി​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര. ​കെ. കെ. ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ലീ​ലാ ദേ​വി എ​ന്നി​വ​രു​ടെ മ​ക​നാ​ണ് ഹ​രി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍