മിഷിഗൺ: മാർത്തോമ ചർച്ച വാർഷിക കൺവൻഷൻ സെപ്റ്റംബർ 19 മുതൽ
Saturday, September 19, 2020 4:56 PM IST
മിഷിഗൺ : മിഷിഗൺ സെന്‍റ് ജോൺ മാർത്തോമ ചർച്ച വാർഷിക കൺവൻഷൻ സെപ്റ്റംബർ 19, 20 (ശനി, ഞായർ) തീയതികളിൽ നടക്കും.

നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പ റവ. ഡോ. യൂയാകിം മാർ കൂറോലോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മുൻ ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമ ചർച്ച് വികാരിയും കൺവൻഷൻ പ്രാസംഗികനുമായ റവ. സാജൻ മാത്യു, റവ. ഷിബി വർഗീസ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും .

എല്ലാ ദിവസവും രാത്രി ഏഴിന് ആരംഭിക്കുന്ന വെർച്വൽ കൺവൻഷനിലേക് സഭ വ്യത്യാസമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു .

കൺവൻഷനിൽ പങ്കെടുക്കുന്നതിന്

webex.com , Meeting ID- 797689687
Telephone- 14084189386, ID- 797689687

വിവരങ്ങൾക്ക്: ജോൺ വര്ഗീസ് 586 610 9932 , ഷൈൻ ഈപ്പൻ 586 863 7231

റിപ്പോർട്ട്: പി.പി. ചെറിയാൻ