ഐഒസി - കേരള ഹൂസ്റ്റൺ ചാപ്റ്റർ ഉമ്മൻ ചാണ്ടിയെ അനുമോദിക്കുന്നു
Saturday, September 19, 2020 9:55 PM IST
ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുമോദനങ്ങൾ അർപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - കേരള ഹൂസ്റ്റൺ ചാപ്റ്റർ വേദിയൊരുക്കുന്നു.

സെപ്റ്റംബർ 20ന് (ഞായർ) വൈകുന്നേരം 5ന് ദേശി റസ്റ്ററന്‍റിൽ ( 209, FM 1092 Rd, Stafford, TX 77477) കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചേരുന്ന അനുമോദന സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പ്രസിഡന്‍റ് തോമസ് ഒലിയാംകുന്നേൽ അധ്യക്ഷത വഹിക്കും. യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ബേബിച്ചൻ മണക്കുന്നേൽ 713 291 9721 , തോമസ് ഒലിയാംകുന്നേൽ 713 679 9950,
വാവച്ചൻ മത്തായി 832 468 3322.

റിപ്പോർട്ട് : ജീമോൻ റാന്നി