ഓം തിരുവോത്ത് സംവിധാനം ചെയ്ത ചിത്രം "31' യൂട്യൂബിൽ തരംഗമാകുന്നു
Wednesday, September 23, 2020 5:34 PM IST
പ്രമേയത്തിലെ പുതുമകൊണ്ടും സങ്കീർണതകൊണ്ടും വ്യത്യസ്തമാവുകയാണ് ഓം തിരുവോത്ത് സംവിധാനം ചെയ്ത "31'. പൂർണമായും കാനഡയിലെ പ്രിൻസ് എഡ്‌വാർഡ് ഐലൻഡിൽ ചിത്രീകരിച്ച ചിത്രം, കാമറ മികവിലും സാങ്കേതിക തികവിലും ഹോളിവുഡ് ശൈലിയാണ് അനുവർത്തിച്ചിരിക്കുന്നത് . പ്രശസ്ത മലയാള സിനിമ താരം പാർവതി തിരുവോത്തിന്‍റെ സഹോദരനാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ദീപക്കിന്‍റെ കഥാ തന്തുവിന് ജിജോ ഇളമ്പൽ തിരക്കഥ ചമച്ചപ്പോൾ, കാമറക്ക് പിന്നിൽ പ്രവർത്തിച്ചത് ടോജൻ പീറ്ററും ഓമും ചേർന്നാണ്. 12 മിനിറ്റ് ഉദ്വേഗത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നു പോകുന്ന പ്രേക്ഷകർക്ക് അവസാനം ഒരു ട്വിസ്റ്റ്‌ നൽകി കഥപൂർണമാകുമ്പോൾ പ്രേക്ഷകരിൽ അതിശയം മാത്രം ബാക്കി നിൽക്കുന്നു.

ബിയോൺ ടോം, സാറ അറബല്ല, ദീപക് തോമസ്, കെൻസ്, അരുൺ, ദിലീപ് എന്നിവരാണ് അഭിനേതാക്കൾ. ലൈവ് റിക്കാർഡിംഗ് സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് ബിനോയ്‌ ആന്‍റോയാണ്. അരവിന്ദ് രവി വർമയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഷിബു കിഴക്കേകുറ്റ്