ഫ്ളോ​റി​ഡ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴു​ല​ക്ഷം ക​വി​ഞ്ഞു
Tuesday, September 29, 2020 1:17 AM IST
ഫ്ളോ​റി​ഡ: ഫ്ളോ​റി​ഡാ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചു കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം 700000 ക​വി​ഞ്ഞ​താ​യി ജോ​ണ്‍ ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി. മ​ഹാ​മാ​രി ഫ്ളോ​റി​ഡ​യി​ൽ വ്യാ​പി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14100 പി​ന്നി​ട്ടു.

മ​യാ​മി ഡേ​യ്സ്, ബ്രൊ​വാ​ർ​ഡ്, പാം​ബീ​ച്ച് കൗ​ണ്ടി​ക​ളി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ൽ വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ളോ​റി​ഡാ സം​സ്ഥാ​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളും മ​ര​ണ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ൽ ഗ​വ​ണ്‍​മെ​ന്‍റും ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​രും ആ​ശ​ങ്കാ​കു​ല​രാ​ണ്. സൗ​ത്ത് ഫ്ളോ​റി​ഡാ​യി​ൽ രോ​ഗ​വ്യാ​പ്തി കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്നു​ള്ള​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലെ ശ​രാ​ശ​രി രോ​ഗ​വ്യാ​പ​നം 4.6 ശ​ത​മാ​ന​മാ​ണ്. മു​ൻ​വാ​രം ഇ​ത് 4.31 ശ​ത​മാ​ന​മാ​യി​രു​ന്നു. മ​യാ​മി ഡേ​യ്ഡി​ൽ ഇ​തു​വ​രെ 169426 പോ​സി​റ്റീ​വ് കേ​സു​ക​ളും 3231 മ​ര​ണ​വും സം​ഭ​വി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത് ബ്രൊ​വാ​ർ​ഡി​ൽ 76854 പോ​സി​റ്റീ​വ് കേ​സു​ക​ളും 1379 മ​ര​ണ​വും സം​ഭ​വി​ച്ചു. പാം​ബീ​ച്ചി​ൽ 46283 ഉം 1342 ​മ​ര​ണ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഫ്ലോ​റി​ഡാ​യി​ൽ സെ​പ്റ്റം​ബ​ർ 27 ഞാ​യ​റാ​ഴ്ച വ​രെ രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ 5260602 പേ​രാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ