ഐഎൻഒസി - കേരള ടെക്സസ് ചാപ്റ്റർ ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു
Wednesday, September 30, 2020 12:32 AM IST
ഹൂസ്റ്റൺ: ഐഎൻഒസി - കേരള ടെക്സസ് ചാപ്റ്റർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു. പ്രസിഡന്‍റ് ജോയി തുമ്പമണ്ണ് അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രമേയം ചാർളി പടനിലം അവതരിപ്പിച്ചു.

കോൺഗ്രസ് പാർട്ടിയുടെയും പോഷകസംഘടനകളുടെയും മുൻകാല സജീവ പ്രവർത്തകരും ഭാരവാഹികളുമടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിക്കുന്ന ഉമ്മൻ ചാണ്ടിയെ അനുമോദിച്ചു കൊണ്ട് വിവിധ മേഖലകളിലുള്ളവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിൽ സ്നേഹവും സന്തോഷവും പങ്കിട്ടുകൊണ്ട് ഉമ്മൻ ചാണ്ടി എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്തു.

കെപിസിസി ജനറൽ .സെക്രട്ടറി ടോം കല്ലാനി, ഐഎൻഒസി കേരള നാഷണൽ ചെയർമാൻ കളത്തിൽ വർഗീസ് , ദേശീയ പ്രസിഡന്‍റ് ജോബി ജോർജ്, വൈസ് പ്രസിഡന്‍റ് ഡോ.മാമ്മൻ സി. ജേക്കബ്, ഫൊക്കാനാ പ്രസിഡന്‍റ് ജോർജി വർഗീസ്, ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് എന്നിവരും പ്രസംഗിച്ചു. ബോബി പാറയിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ചാർളി പടനിലം