ജോയ്‌സ് ജോൺ ഹൂസ്റ്റണിൽ നിര്യാതനായി
Thursday, October 15, 2020 5:41 PM IST
ഹൂസ്റ്റൺ: പത്തനംതിട്ട ചെന്നീർക്കര മോളുമുറിയിൽ ജോയ്‌സ് ജോൺ (71) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 16 ന് (വെള്ളി) രാവിലെ 9-11 വരെ പൊതുദർശനത്തിനു വച്ചതിനുശേഷം തുടർന്നു ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിലെ (12803, Sugar Rdige Blvd, Stafford, TX 77477) ശുശ്രൂഷകൾക്കു ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetry, N.Main St, Pearland, TX 77581).

ഭാര്യ: റോസമ്മ കോന്നി ഊട്ടുപാറ പാറക്കൽ പുത്തൻവീട് കുടുംബാംഗം. മക്കൾ: റോണി ജോയ്‌സ് , ജോ ജോയ്‌സ് ( രണ്ടു പേരും ഹൂസ്റ്റൺ). മരുമക്കൾ : ജിനു ജോയ്‌സ്, മിനി ജോയ്‌സ് (രണ്ടു പേരും ഹൂസ്റ്റൺ). കൊച്ചുമക്കൾ : സവാന, തോമസ്, ജേക്കബ്.

പരേതൻ ഹൂസ്റ്റൺ സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.prayermountmedia.com/live ൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: റോണി ജോയ്‌സ് 856 649 6284

റിപ്പോർട്ട്: ജീമോൻ റാന്നി