ഷിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗം ഒക്ടോബർ 25ന്
Monday, October 19, 2020 8:25 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2018-20 കാലഘട്ടത്തിലെ അവസാനത്തെ പൊതുയോഗം ഒക്ടോബർ 25ന് (ഞായർ) വൈകുന്നേരം 5.30 ന് നടത്തുന്നു. സർക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ Zoom meeting ആവും യോഗം നടക്കുന്നത്.

പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടൻ യോഗത്തെ അഭിസംബോധന ചെയ്യും. സെക്രട്ടറി ജോഷി വള്ളിക്കളം വാർഷിക റിപ്പോർട്ടും ട്രഷറർ ജിതേഷ് ചുങ്കത്ത് രണ്ടു വർഷത്തെ ഓഡിറ്റു ചെയ്ത സാന്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. അസോസിയേഷൻ ബിൽഡിംഗിന്‍റെ ടാക്സ് എക്സംപ്ഷൻ സംബന്ധിച്ചുള്ള വിവരങ്ങളും പൊതുയോഗത്തിൽ അറിയിക്കും.

Zoom meeting Dial Number : 312 626 6799meeting ID : 839 9731 6367Pass code : 368517 Zoom meeting–ന്റെ ലിങ്ക് അസോസിയേഷൻ വെബ്സൈറ്റായ chicagomalayaleeassociation.org പബ്ലീഷ് ചെയ്യുന്നതായിരിക്കും.

വിവരങ്ങൾക്ക്:ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറർ) 224 522 9157.