ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ചർച്ച് അനുസ്മരണ സമ്മേളനം നടത്തി
Monday, October 19, 2020 8:53 PM IST
ഹൂസ്റ്റൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു മലങ്കര മാർത്തോമ സുറിയാനി സഭയെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട 21-ാം മാർത്തോമ, ജോസഫ് മാർത്തോമ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ട്രിനിറ്റി മാർത്തോമ ഇടവക അനുസ്മരണ സമ്മേളനം നടത്തി.

ഒക്ടോബര് 18 നു വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം നടന്ന പ്രത്യക അനുസ്മരണ സമ്മേളനത്തിൽ വികാരി റവ. ജേക്കബ് .പി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. തിരുമേനിയെക്കുറിച്ചു ഒരുക്കിയ പ്രത്യേക സ്ലൈഡ് ഷോയ്ക്ക് ശേഷം മാർത്തോമാ സഭയിലെ സീനിയർ വൈദികനും സുവിശേഷപ്രസംഗസംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ. ജോർജ്‌ വർഗീസ്, വികാരി റവ. ജേക്കബ് പി.തോമസ്, സഹവികാരി റവ.റോഷൻ വി. മാത്യൂസ്, വൈസ് പ്രസിഡന്‍റ് തോമസ് മാത്യു (ജീമോൻ റാന്നി ) എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. ട്രിനിറ്റി ഇടവകയ്ക്ക് വേണ്ടി മുൻ വികാരി റവ. കൊച്ചുകോശി എബ്രഹാം പുഷ്പ ചക്രം അർപ്പിച്ചു. റവ. ജോർജ് വർഗീസിന്‍റെ പ്രാർഥനയ്ക്കും ആശിർവാദത്തിനും ശേഷം യോഗം അവസാനിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ