ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു
Wednesday, October 21, 2020 3:50 PM IST
ലോസ് ആഞ്ചലസ്‌: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ഞായർ ആചരണവും ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ 2020 - 2021 പ്രവർത്തന വർഷ ഉദ്ഘാടനവും ഓൺലൈൻ മീറ്റിംഗിലൂടെ നടത്തി. മിഷൻ ലീഗ് ക്നാനായ റീജിയൺ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

മിഷൻ ലീഗ് യുണിറ്റ് പ്രസിഡന്റ് നൈസാ വില്ലൂത്തറ അധ്യക്ഷത വഹിച്ചു. യുണിറ്റ് ഡയറക്‌ടർ ഫാ. സിജു മുടക്കോടിൽ, വൈസ് പ്രസിഡന്റ് സാന്ദ്രാ മൂക്കൻചാത്തിയേൽ, സെക്രട്ടറി ആഞ്ചി ചാമക്കാല, ജോയിന്റ് സെക്രട്ടറി ടെവീസ് കല്ലിപുറത്ത്, ഓർഗനൈസർമാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. മിഷൻ ഫണ്ട് സ്വരൂപിക്കുന്നതിനായി ഓൺലൈനിലൂടെ നടത്തിയ ലേലം ആവേശകരമായി.


റിപ്പോർട്ട്: സിജോയ് പറപ്പള്ളിൽ