ഡോ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത ഫോമായ്ക്ക് ആത്മീയ ഗുരുവും ഉറ്റമിത്രവും
Thursday, October 22, 2020 9:32 PM IST
അറ്റ്ലാന്‍റ: ആത്മീയ ഗുരുവും ഉറ്റമിത്രവും ആയിരുന്നു കാലം ചെയ്ത ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ എന്ന് ഫോമാ. മാർത്തോമ സഭയിൽ മാത്രമല്ല എല്ലാ സഭാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിലും ആത്മീയ വെളിച്ചം നൽകി വഴികാട്ടിയ ഒരു മഹാത്മാവാണ് നമ്മെ വിട്ടുപിരിഞ്ഞത് . മതേതര സമീപനത്താൽ വിവിധ സമുദായങ്ങളിലെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഫോമായ്ക്ക് ഈ വേർപാട് ഏറെ ദുഃഖകരമാണ്. തികഞ്ഞ മനുഷ്യ സ്നേഹിയും പരമ ദയാലുവുമായുന്നു ആ പുണ്യാത്മാവ് എന്ന് ഫോമാ അനുസ്മരിച്ചു .

ഫോമാ മുൻ പ്രസിഡന്‍റ് ജോൺ ടൈറ്റസ് ആമുഖ പ്രസംഗം നടത്തി. യാക്കോബായ സഭ അമേരിക്കയുടെ അധ്യക്ഷൻ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത, സീറോ മലബാർ ഷിക്കാഗോ രൂപതയുടെ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, റവ: മനോജ് ഇടിക്കുള, മാർത്തോമാ സഭ കൗൺസിൽ അംഗങ്ങങ്ങളായ റവ. ജേക്കബ് പി. തോമസ് , വർക്കി എബ്രഹാം , നിർമല എബ്രഹാം , കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് സതീശൻ അമ്പാടി , ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് , ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്‍റ് ശശിധരൻ നായർ, സാം ഉമ്മൻ , സണ്ണി എബ്രഹാം , ജോസ് മണക്കാട്ട് , ജോൺ സി വർഗീസ് , അലക്സ് മാത്യു, ഷിനു ജോസഫ്, സജു ജോസഫ് , ജൈന കണ്ണച്ചാംപറമ്പിൽ , സബ് ലൂക്കോസ് , ജേക്കബ് ചാക്കോ, ബിനോയ് തോമസ് , ജിബി തോമസ് , ഡോ സാം ജോസഫ് , ജോസ് വടകര, വിൽ‌സൺ ഉഴത്തിൽ എന്നിവർ അനുശോചിച്ചു. സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ മോഡറേറ്റ് ചെയ്ത യോഗത്തിൽ റോഷിൻ മാമൻ പ്രാർത്ഥനാഗാനം ആലപിച്ചു. ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദി പറഞ്ഞു.
ഫോമായ്‌ക്കു വേണ്ടി മുൻ പ്രസിഡന്‍റ് ശശിധരൻ നായർ പുഷ്പചക്രം സമർപ്പിച്ചു.