"മാപ്പ് ബിഗ് ബാഷ്' ടി 10 ക്രിക്കറ്റ് ടൂർണമെന്‍റ് ഒക്ടോബർ 24, 25 തീയതികളിൽ
Friday, October 23, 2020 5:50 PM IST
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 (ശനി, ഞായർ) തീയതികളിൽ "മാപ്പ് ബിഗ് ബാഷ്' എന്ന പേരിൽ ടി10 ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ന്യൂ ജേഴ്‌സിയിലെ പ്രശസ്തമായ മിൽസ് ക്രീക്ക് പാർക്കിൽ നടത്തുന്ന ( Mills Creek Park, 300 Beverly Rancocas Road, Willingboro, NJ 08046) ടൂർണമെന്‍റിൽ ബക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വെയ്‌ൻട്രുബ്‌ മുഖ്യാതിഥിയായിരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. 10 ഓവർ വീതം കളിക്കുന്ന മത്സരത്തിൽ ഒരു ടീമിലും 9 കളിക്കാരാണ് ഉണ്ടാകുക. ഹാർഡ് ടെന്നീസ് ബോൾ ഉപയോഗിച്ച് കളിക്കുന്ന മത്സരത്തിൽ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ എന്നീ സ്റ്റേറ്റുകളില്‍ നിന്നുള്ള 8 മലയാളി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പ്രഫഷണൽ ക്രിക്കറ്റ് അംബയറിംഗ് ലൈസൻസുള്ള അംബയർമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസ്രതമായിട്ടായിരിക്കും ടൂർണമെന്‍റ് നടക്കുക എന്ന് കോഓർഡിനേറ്റർമാരായ സുനിൽ ജോൺ, ഗിഫ്റ്റ്സൺ ജോർജ് എന്നിവർ വ്യക്തമാക്കി.

വിജയികൾക്ക് 600 ഡോളർ കാഷ് പ്രൈസും റണ്ണർ അപ്പിന് 300 ഡോളർ കാഷ് പ്രൈസും സമ്മാനമായി ലഭിക്കും. കൂടാതെ മാൻ ഓഫ് ദി സീരീസ്, മികച്ച ബാറ്റ്‌സ്‌മാൻ, മികച്ച ഫീൽഡർ എന്നിവർക്കും പുരസ്‌ക്കാരങ്ങൾ നൽകും. ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജും രണ്ടാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് അന്തരിച്ച സുബ്രമണ്യ ആലങ്കാട്ടിന്‍റെ നാമധേയത്തിലുള്ളതാണ്.

മണിലാൽ മത്തായി, അഡ്വ. ജോസ് കുന്നേൽ, ജോൺസി ജോസഫ്, ഡെന്നിസ് ജേക്കബ്, സജീവ് ശങ്കരത്തിൽ, കാശ്മീർ ഗാർഡൻ, ഷിനു ജോസഫ്, CGF ഇൻഷുറൻസ്, DASCASE, കുട്ടനാട് ഗ്രോസറി, മല്ലു കഫെ , ഓൾസ്റ്റേറ്റ് ഇൻഷ്വറൻസ്, ദിലീപ് വർഗീസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത്, ചെറിയാൻ കോശി , സജു ലെൻസ്‌മാൻ എന്നിവരാണ് മറ്റ് സ്പോൺസർമാർ.

വിവരങ്ങൾക്ക്: ശാലു പുന്നൂസ് (പ്രസിഡന്‍റ്) 203 482 9123, ബിനു ജോസഫ് (സെക്രട്ടറി) 267 235 4345, ശ്രീജിത്ത് കോമാത്ത് (ട്രഷറർ 636 542 2071, സുനിൽ ജോൺ (ടൂർണമെന്‍റ് കോഓർഡിനേറ്റർ): 215 397 5905 , ഗിഫ്റ്റൺ ജോർജ് (കോഓർഡിനേറ്റർ) 215 519 3928, കൊച്ചുമോൻ വയലത്ത്‌ (യൂത്ത് കോഓർഡിനേറ്റർ): 215 421 9250, ജെയിംസ് ഡാനിയേൽ (സ്പോർട്ട്സ് കോഓർഡിനേറ്റർ) 215 500 5728 , രാജു ശങ്കരത്തിൽ (പിആർഒ) 215 681 9852 .

റിപ്പോർട്ട്: രാജു ശങ്കരത്തിൽ