ലാന: അയ്യപ്പൻ അനുസ്മരണവും കവിതാ പുരസ്‌കാര സമർപ്പണവും നവംബർ ഒന്നിന്
Friday, October 30, 2020 2:41 PM IST
ഡാളസ്: എ അയ്യപ്പൻ കവിതാ പഠനകേന്ദ്രം ട്രസ്റ്റിന്‍റെ നെരളക്കാട്ട് രുഗ്‌മണിയമ്മ കവിതാ പുരസ്‌കാര സമർപ്പണവും, ലാന എ അയ്യപ്പൻ അനുസ്മരണവും, കവിയരങ്ങും നവംബർ ഒന്നിന് സൂം പ്ലാറ്റ്ഫോമിലൂടെ, ഇന്ത്യൻ സമയം വൈകിട്ട് ഏഴരക്ക് നടത്തുന്നു. മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും, എ അയ്യപ്പൻ ട്രസ്റ്റ് പ്രസിഡന്‍റുമായ കെ ജയകുമാർ ഐഎഎസ് ഉത്‌ഘാടനം ചെയ്യും. ലാന പ്രസിഡന്റ് ജോസൻ ജോർജ് അധ്യക്ഷനായിരിക്കും .

ബിന്ദു ടിജി യുടെ ‘നിശ്ശബ്ദ ദൂരങ്ങൾ’ എന്ന അവാർഡ് കൃതി ഡോ. എം കൃഷ്ണൻ നമ്പൂതിരി പരിചയപ്പെടുത്തും . ട്രസ്റ്റ് സെക്രട്ടറി കവി സെബാസ്റ്റ്യൻ, ഡോ. കവിതാ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരിക്കും .

ലാന സെക്രട്ടറി അനിലാൽ ശ്രീനിവാസൻ , അഡ്വൈസറി ബോർഡ് മെമ്പർ ജോസ് ഓച്ചാലിൽ, കവി നിർമ്മല പിള്ള, എഴുത്തുകാരി ആമി ലക്ഷ്‌മി എന്നിവർ പങ്കെടുക്കും. അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും പ്രഫ വി. കെ. സുബൈദ ഉദ്‌ഘാടനം ചെയ്യും. കെ കെ ജോൺസൻ, സന്തോഷ് പാലാ, ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവർ അയ്യപ്പൻ കവിതകൾ ആലപിക്കും.

സൂം മീറ്റിങ്ങ് ഐഡി : 82541867063
പാസ്സ്‌കോഡ് : 538350
സമയം: നവംബർ 1 , 7 .30 PM (IST)

റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ