ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളദിനാഘോഷം നവംബർ ഒന്നിന്
Friday, October 30, 2020 5:26 PM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷം നവംബർ ഒന്നിന് (ഞായർ) അക്കിത്തം തിരുവരങ്ങിൽ നടക്കും. "കേരളം നമുക്കു തറവാട്' എന്ന തീമിൽ കേരള ദിനാഘോഷം ക്രമീകരിക്കും.

നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രൂസ്ടൗണിലുള്ള മയൂര റസ്റ്ററന്‍റ് ഹാളിൽ ചേരുന്ന യോഗത്തിൽ എഴുത്തുകാരി മീനു എലിസബത്ത് കേരള ദിനാഘോഷ സന്ദേശം നൽകും. സ്റ്റേറ്റ് റപ്രസെന്‍റേറ്റീവ് ജാരെഡ് സോളമൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മയൂര റസ്റ്ററന്‍റ് ഹാളിൽ 25 വ്യക്തികൾക്കേ സമ്മേളിക്കാൻ പാസ് നൽകുകയുള്ളൂ. സൂം, ഫെയ്സ് ബുക്ക് ലൈവ് സ്ട്രീമുകളിൽ ഏവർക്കും പങ്കെടുക്കാം.

വിവരങ്ങൾക്ക്: സുമോദ് നെല്ലിക്കാല (ചെയർമാൻ) 2673228527, അലക്സ് തോമസ് (ഓണാഘോഷ സമിതി ചെയർമാൻ) 2158505268, സാജൻ വർഗീസ് (ജനറൽ സെക്രട്ടറി) 2159067118, രാജൻ സാമുവേൽ (ട്രഷറർ) 2154351015.

റിപ്പോർട്ട്: ജോർജ് നടവയൽ