ഫോമാ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു
Monday, November 23, 2020 3:12 PM IST
ഷിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്റെ സബ് കമ്മിറ്റി ആയ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ഫോമാ നാഷണല്‍ സെക്രട്ടറി ടി .ഉണ്ണികൃഷ്ണന്‍ നിലവിളക്കുതെളിയിച്ചു നിര്‍വഹിച്ചു. ഫോമാ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് മുഖ്യാതിഥി ആയി നടത്തിയ ചടങ്ങില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി. ജോണ്‍ പാട്ടപ്പതി, നാഷണല്‍ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി റോസ് വടകര , വൈസ് ചെയര്‍പേഴ്‌സണ്‍ - സുബി ബാബു , ജനറല്‍ കണ്‍വീനര്‍- സിമി ജെസ്റ്റോ, വിമന്‍സ് റപ്രസെന്റേറ്റീവ് - നിഷ എറിക് , സെക്രട്ടറി- ശാലിനി ശിവറാം, ട്രഷറര്‍ഉമാ മഹേഷ്, കള്‍ച്ചറല്‍ /കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍സിബില്‍ ഫിലിപ്പ് , ചാരിറ്റി കോര്‍ഡിനേറ്റര്‍ - ആഗ്‌നസ് തെങ്ങുമൂട്ടില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ - ബീന വള്ളിക്കളം , ഡോ . സുനിത നായര്‍ , റോസ്‌മേരി കോലഞ്ചേരി , യൂത്ത് ചെയര്‍പേഴ്‌സണ്‍- സാറ അനില്‍ എന്നിവരെ തെരഞ്ഞെടുത്തു. വിമന്‍സ് ഫോറത്തിനു വേണ്ടി ചെയര്‍പേഴ്‌സണ്‍ റോസ് വടകര നന്ദി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം