2024 ൽ ട്രംപിനൊ ട്രംപ് ജൂനിയറിനോ സാധ്യത എന്ന് സർവേ ഫലം
Friday, November 27, 2020 5:06 PM IST
ഒരു ടേം മാത്രമേ താൻ പ്രസിഡന്‍റ് ആവുകയുള്ളൂ എന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം 2024 ൽ ആർക്കൊക്കെയാണ് സാധ്യത എന്ന് ഇപ്പോൾ തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

ന്യൂസ്മാക്സ് / മക്ലോലിൻ എടുത്ത സർവേ പ്രകാരം വലിയൊരു ശതമാനം ആളുകളും ട്രംപിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. 68 ശതമാനം റിപ്പബ്ലിക്കൻസും പ്രൈമറിയിലെ നിഷ്പക്ഷരും ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.

48 ശതമാനം അമേരിക്കക്കാരും ട്രംപിന്‍റെ പ്രസിഡന്‍റ് പദവി അംഗീകാര റൈറ്റിംഗ് അനുകൂലിക്കുന്നവരാണ്. 52 ശതമാനം അമേരിക്കക്കാരും മാധ്യമങ്ങളുടെ ട്രംപിനെ പറ്റിയുള്ള കവറേജിൽ അതൃപ്തി പ്രകടിപ്പിച്ചു.

ന്യൂസ്മാക്സ് / മക്ലോലിൻ സർവേ പ്രകാരം വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്, സെനറ്റർ ടെഡ് ക്രൂസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടെയുള്ള 13 പേരുടെ സാധ്യത ലിസ്റ്റുകളിൽ നടത്തിയ സർവേയിൽ 53 ശതമാനം റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരും ട്രംപ് തിരിച്ചുവരണം എന്ന് അഭിപ്രായക്കാരാണ്. മൈക്ക് പെൻസ് 9 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. മറ്റ് സാധ്യതയുള്ള സ്ഥാനാർഥികളിൽ ആരും നാല് ശതമാനത്തിൽ കൂടുതൽ വോട്ട് നേടാനായില്ല.

2024 ലെ റിപ്പബ്ലിക്കൻ പ്രൈമറിയിലേക്ക് 14 സ്ഥാനാർഥികളുടെ പേരിൽ സർവേ നടത്തിയപ്പോൾ ഡോണൾഡ് ട്രംപിന്‍റെ അടുത്ത് എത്താൻ പോലും മറ്റുള്ളവർക്ക് ആയില്ലെന്ന് സർവേ പുറത്തുവിട്ട ജോൺ മക്ലോലിൻ പറഞ്ഞു.

2024 ൽ ഡോണൾഡ് ട്രംപ് മത്സരിക്കുന്നില്ലെങ്കിൽ മൈക് പെൻസും ട്രംപിന്‍റെ മൂത്ത മകൻ ഡോൺ ജൂനിയറും 20 ശതമാനം വോട്ട് നേടി. ട്രംപ് കുടുംബത്തിൽ സജീവരാഷ്ട്രീയത്തിൽ ഉള്ളത് ട്രംപിന്‍റെ മൂത്ത മകൻ ഡോൺ ജൂനിയറാണ്. അതിനാലാണ് ഡോണിന്‍റെ പേരും സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

ഒക്ടോബറിൽ "ഡോൺ ജൂനിയർ 2024' എന്ന ഒരു നെയിം ബോർഡിന്‍റെ മുൻപിൽ ഡോൺ നിൽക്കുന്ന ചിത്രം " ഇത് ലിബറലുകളുടെ തല പൊട്ടിത്തെറിപ്പിക്കും' എന്ന തലവാചകം ചേർത്ത് ട്വിറ്റ് ചെയ്തിരുന്നു.

റിപ്പോർട്ട്: അജു വർഗീസ്