"സ്നേ​ഹ​നി​ലാ​വ് ' ലൈ​വ് സം​ഗീ​ത​പ​രി​പാ​ടി ഡി​സം​ബ​ർ അ​ഞ്ചി​ന് ഫേ​സ്ബു​ക്കി​ലും യു​ട്യൂ​ബി​ലും
Tuesday, December 1, 2020 10:28 PM IST
ബോ​സ്റ്റ​ണ്‍: ബോ​സ്റ്റ​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കം​പാ​ഷ​ണേ​റ്റ് ഹാ​ർ​ട്ട്സ് നെ​റ്റ് വ​ർ​ക്കി​ന്‍റെ (സി​എ​ച്ച്എ​ൻ) പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം മ​ല​യാ​ള സി​നി​മാ- സീ​രി​യ​ൽ രം​ഗ​ത്തെ പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, അ​പ​ർ​ണ രാ​ജീ​വും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി സ്നേ​ഹ​നി​ലാ​വ് ഡി​സം​ബ​ർ 5 ശ​നി​യാ​ഴ്ച ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു.

ബോ​സ്റ്റ​ണ്‍ സ​മ​യം (ഇ​എ​സ്ടി) രാ​വി​ലെ 10ന്(​ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 8 സി​എ​ച്ച്എ​ന്നി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ​കൂ​ടി​യും സിഎ​ച്ച്എ​ൻ യു​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും ലോ​ക​മെ​ന്പാ​ടും ഈ ​പ​രി​പാ​ടി കാ​ണാ​വ​ന്ന​താ​ണ്.

പ​രി​പാ​ടി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ വ​രു​മാ​ന​വും അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും സി​എ​ച്ച്എ​ൻ നെ​റ്റ് വ​ർ​ക്ക് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും www.compassionatehearts.net/events/ സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം