ഡാ​ള​സ് ഏ​ക​ലോ​കം സ​ഹൃ​ദ​യ​വേ​ദി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഡി​സം​ബ​ർ 12ന്
Thursday, December 3, 2020 11:07 PM IST
ഡാ​ള​സ്: ഡാ​ള​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ഏ​ക​ലോ​കം സ​ഹൃ​ദ​യ​വേ​ദി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ (ESNT) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 12 വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ണ്‍​ലൈ​നി​ൽ സൂം ​വ​ഴി​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​രാ​യ നാ​ല് യം​ഗ് പ്രൊ​ഫ​ഷ​ന​ലു​ക​ൾ ന​യി​ക്കു​ന്ന ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഹൈ​സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന " How to navigate High School and College " ​എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളും സം​ശ​യ​നി​വാ​ര​ണ​ങ്ങ​ളും ന​യി​ക്കു​ന്ന​ത് ഓ​സ്റ്റി​നി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ നി​ന്നും ബ​യോ കെ​മി​സ്ട്രി​യി​ലും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ലും ബി​രു​ദ​ധാ​രി​യും ഇ​പ്പോ​ൾ പ്ര​ശ​സ്ത​മാ​യ ഡോ​യി​ഷ് ബാ​ങ്കി​ലെ അ​ന​ലി​സ്റ്റു​മാ​യ മി. ​ഡേ​വി​ഡ് ഗു, ​ഫാ​ൾ​സം ലേ​യ്ക്ക് കോ​ളേ​ജി​ൽ നി​ന്നും ഡാ​ൻ​സ് സ്റ്റ​ഡീ​സി​ലും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ നി​ന്നും ഡ​ബി​ൾ മേ​ജ​റും ഇ​പ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ തി​യ​റ്റ​ർ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ പ്രൊ​ഡ​ക്ഷ​നി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ മി​സ്. കാ​വ്യാ ഇ​ല്ലി​ക്ക​ലും, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​മു​ള്ള കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​ണി​യും ഇ​പ്പോ​ൾ അ​ഡോ​ബി സി​സ്റ്റ​ത്തി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ മി​സ്. പ്രീ​തി​ക ന​ട​രാ​ജ്, അ​തി പ്ര​ശ​സ്ത​മാ​യ മേ​രി​ലാ​ൻ​ഡി​ലെ ജോ​ണ്‍ ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യും(​എം​ഡി), മെ​ഡി​ക്ക​ൽ റി​സ​ർ​ച​റും (പി​എ​ച്ച്ഡി ആ​യ മി.​രോ​ഹ​ൻ പ​ന​പ്പ​റ​ന്പി​ലു​മാ​ണ്.

ഹൈ​സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും ഈ ​പ്ര​ഗ​ത്ഭ​രാ​യ പാ​ന​ലി​സ്റ്റു​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള ഒ​രു അ​സു​ല​ഭ അ​വ​സ​ര​മാ​ണ് സ​ഹൃ​ദ​യ​വേ​ദി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​ളി​ക്കു​ക. [email protected] ( ഫോ​ണ്‍ 650-382-2365 ) ഇ​മെ​യി​ൽ - [email protected]

തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ ലീ​ഡ​ർ​ഷി​പ് സ്കി​ൽ​സ്, പേ​ർ​സ​ണ​ൽ ബ്രാ​ൻ​ഡ് എ​ൻ​ഹാ​ൻ​സ്മെ​ന്‍റ്, ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ്, റി​ട്ട​യ​ർ മെ​ൻ​റ് പ്ലാ​നിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഉ​ള്ള വ​ർ​ക്ക് ഷോ​പ്പു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ