കേരള ഡിബേറ്റ് ഫോറം യുഎസ്എ വെർച്വൽ (സും) ഡിബേറ്റ് ഡിസംബർ ആറിന്
Friday, December 4, 2020 5:29 PM IST
ഹൂസ്റ്റൺ: കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഡിസംബർ ആറിന് (ഞായർ) വൈകുന്നേരം ഏഴു മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം- ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു.

അമേരിക്കൻ പ്രവാസിക്കും കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ന്യായമായ പല അവകാശങ്ങളും നേടിയെടുക്കേണ്ടതുണ്ട്. അവർക്കവിടെ വീട്ടുകാർ ഉണ്ട്, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ എന്നിവയും ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് നീതി കാട്ടാറില്ല. ഈ കൊറോണാ കാലത്തും നാട്ടിലെത്തിയ അവർ, നാട്ടുകാരിൽ നിന്നും ഭരണകർത്താക്കളിൽ നിന്നും നേരിടേണ്ടിവന്ന അവഗണന എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ, അഴിമതിരഹിതരും നീതിനിഷ്ഠരുമായ സ്ഥാനാർഥികൾ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപ്പെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ, അടിയും, ചവിട്ടും തുപ്പും കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന അമേരിക്കൻ മലയാളികളും നേതാക്കന്മാരും ഒക്കെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.

കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബെനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണക്കടത്ത്, കള്ളക്കടത്ത്, സ്പ്രിങ്ക്ലെർ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ഖുർആൻ കയറ്റുമതി, ഈന്തപ്പഴത്തിൽ സ്വർണക്കടത്ത്, സോളാർ അഴിമതി, ബാർകോഴ, കെഎസ്എഫ് ഇ യിൽ കള്ളപ്പണം വെളുപ്പിക്കൽ, മെഡിക്കൽ ചികിത്സ പിഴവുകൾ, രാഷ്ട്രീയപാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജന പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല തുടങ്ങി മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം എല്ലാം ഈ തദ്ദേശ തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാൽ ആ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റിനും വിധേയമാകും.

ഈ ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കും. ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്‌വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 7 എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

Date: 12-6-2020 Sunday Time: 7 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

വിവരങ്ങൾക്ക്: എ.സി.ജോർജ് 281 741 9465, സണ്ണി വള്ളികളം 847 722 7598, തോമസ് ഓലിയാൻകുന്നേൽ 713 679 9950, സജി കരിമ്പന്നൂർ 813 401 4178, തോമസ് കൂവള്ളൂർ 914 409 5772, കുഞ്ഞമ്മ മാത്യു 281 741 8522.