കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് കാ​ന​ഡ പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, January 12, 2021 10:16 PM IST
ഒ​ട്ടോ​വ: കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് കാ​ന​ഡ പ്ര​ഥ​മ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. കാ​ന​ഡ​യി​ലെ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ കൂ​ട്ടാ​യ്മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

26 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റാ​യി റി​നി​ൽ മ​ക്കോ​രം വീ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ബേ​ബി ലൂ​ക്കോ​സ് കോ​ട്ടൂ​ർ, സി​റി​ൽ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി​ജേ​ഷ് ജോ​ർ​ജ് , സോ​ണി എം ​നി​ധി​രി, ജു​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി സ​ന്തോ​ഷ് പോ​ളി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 2021-2023 കാ​ല​യ​ള​വി​ലേ​ക്കാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും കാ​ന​ഡ​യി​ലും വ​ള​രെ സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു വ​ലി​യ സ​മൂ​ഹം ഒ​ന്നി​ച്ചു ചേ​ർ​ന്ന് ഒ​രു കു​ട​ക്കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മു​ന്നോ​ട്ടു വ​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് റി​നി​ൽ മ​ക്കോ​രം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ശ​ക്തി പ​ക​രു​വാ​ൻ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ എ​ല്ലാ കാ​ന​ഡാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി​മാ​രാ​യി ബേ​ബി ലൂ​ക്കോ​സ് കോ​ട്ടൂ​ർ, സി​റി​ൽ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള