കാ​ൽ​ഗ​റി മർത്തോ​മ സ​ണ്‍​ഡേ​സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Wednesday, January 20, 2021 11:08 PM IST
കാ​ൽ​ഗ​റി: മർത്തോമ സ​ണ്‍​ഡേ സ്കൂ​ൾ എ​ഡ്മ​ണ്ട​ൻ, വാ​ൻ​കൂ​വ​ർ, കാ​ൽ​ഗ​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ർ തോ​മ സ​ണ്‍​ഡേ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സം​യു​ക്ത​മാ​യി ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഡ്രോ​യിം​ഗ് / പെ​യി​ന്‍റിം​ഗ്, റൈ​റ്റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

നാ​ല് പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 57 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ധി​ക​ർ​ത്താ​ക്ക​ളെ അ​തി​ശ​യി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള വ​ള​രെ ന​ല്ല ര​ച​ന​ക​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ കു​ഞ്ഞു​ങ്ങ​ളോ​ടും, അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കും, ഈ ​മ​ത്സ​രം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ സാം​ജി ജോ​ണ്‍ (സൂ​പ്ര​ണ്ട്, വാ​ൻ​കൂ​വ​ർ), ബെ​റ്റി ഫി​ലി​പ്പ് (സൂ​പ്ര​ണ്ട്, എ​ഡ്മോ​ണ്ട​ൻ) എ​ന്നി​വ​രോ​ടും സം​ഘാ​ട​ക​ർ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു . മ​ത്സ​ര​ത്തി​ലെ എ​ൻ​ട്രി​ക​ൾ ഓ​ണ്‍​ലൈ​ൻ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും എ​ന്ന് സ​ന്ദീ​പ് സാം ​അ​ല​ക്സാ​ണ്ട​ർ (സൂ​പ്ര​ണ്ട്- കാ​ൽ​ഗ​റി ) അ​റി​യി​ച്ചു.

റ​വ. സ​ന്തോ​ഷ് മാ​ത്യു (വി​കാ​രി, കാ​ൽ​ഗ​റി & വാ​ൻ​കൂ​വ​ർ) ജ​നു​വ​രി 17 -ൽ ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും. എ​ല്ലാ വി​ജ​യി​ക​ൾ​ക്കും, മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

10 -12, 13- 15 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴു​ത്തു മ​ത്സ​ര​ത്തി​നു വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ ജോ​ണ്‍​സ​ണ്‍ സേ​വ്യ​ർ, ന​വീ​ൻ ജോ​ണ്‍​സ​ണ്‍, കെ​വി​ൻ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ​ക്കും. . 3 - 6, 7 - 9 പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡ്രോ​യി​ങ് പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​നു വി​ധി​നി​ർ​ണ്ണ​യം ന​ട​ത്തി​യ ബി​നോ​യ് ജോ​സ​ഫി​നും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ന് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ എ​ല്ലാ സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും സം​ഘാ​ട​ക​ർ പ്ര​ത്യ​ക​മാ​യി ന​ന്ദി അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ മാ​ഗ​സി​ന് വേ​ണ്ടി ഇ​വി​ടെ ക്ലി​ക്ക് ചെ​യ്യു​ക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം