ക​മ​ല-​ഹാ​രി​സ് ടീം ​പോ​ളി​സി അ​ഡ്വൈ​സ​റാ​യി മൈ​ക്കി​ൾ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, February 17, 2021 11:08 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ബൈ​ഡ​ൻ -ക​മ​ല ഹാ​രി​സ് ടീം ​പോ​ളി​സി അ​ഡ്വൈ​സ​റാ​യി ഇ​ന്ത്യ​ൻ ഫി​ലി​പ്പി​നൊ അ​മേ​രി​ക്ക​ൻ മൈ​ക്കി​ൾ ജോ​ർ​ജി​നെ നി​യ​മി​ച്ചു. ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ നൈ​പു​ണ്യം തെ​ളി​യി​ച്ച മൈ​ക്കി​ൾ സ​മൂ​ഹ​ത്തി​ൽ നി​ല​വി​ലു​ള്ള വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ സാ​മൂ​ഹ്യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ച വ്യ​ക്തി​യാ​ണ്.

ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ ടീ​മി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ മൈ​ക്കി​ളി​ന് അ​ഭി​മാ​നം. ഒ​ബാ​മ ഭ​ര​ണ​ത്തി​ൽ വൈ​റ്റ് ഹൗ​സ് നാ​ഷ​ന​ൽ ഇ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്നു മൈ​ക്കി​ൾ.

ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ആ​ന്‍റ് ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കൈ​വ​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

2015 ൽ ​ഓ​പ്പ​ർ​ച്യു​ണി​റ്റി അ​റ്റ് വ​ർ​ക്ക് ഫൗ​ണ്ടിം​ഗ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി​രു​ന്നു. പ്ര​ഫ. രാ​ജ് ഷെ​ട്ടി​യു​ടെ കീ​ഴി​ൽ റി​സേ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​യും മൈ​ക്കി​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മൈ​ക്കി​ളി​ന്‍റെ നി​യ​മ​ന​ത്തോ​ടെ ഏ​ഷ്യ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ ഒ​രു നീ​ണ്ട​നി​ര​ത​ന്നെ ബൈ​ഡ​ൻ -ക​മ​ല ഹാ​രി​സ് ടീ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. പ​ല പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രും സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ