ഗ​ർ​ഭ​ച്ഛി​ദ്രം: പി​താ​വി​ന് വീ​റ്റോ അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ൽ ടെ​ന്നി​സി സ​ഭ​യി​ൽ
Wednesday, February 17, 2021 11:09 PM IST
നാ​ഷ്വി​ല്ല (ടെ​ന്നി​സി): ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് മാ​താ​വ് ത​യാ​റാ​ണെ​ങ്കി​ലും, പി​താ​വി​ന് ഗ​ർ​ഭ​ചി​ദ്ര​ത്തി​നെ​തി​രെ വീ​റ്റോ അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ൽ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ ടെ​ന്നി​സി നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്റ്റേ​റ്റ് സെ​ന​റ്റ​ർ​മാ​രാ​യ മാ​ർ​ക്ക് പോ​ഡി, ജെ​റി സെ​ക്ല​റ്റ​ൻ എ​ന്നി​വ​രാ​ണ് ബി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റേ​റ്റ് സെ​ന​റ്റി​ൽ പോ​ഡി​യും, ടെ​ന്നി​സി ഹൗ​സി​ൽ സെ​ക്സ​റ്റ​നും ബി​ൽ അ​വ​ത​രി​പ്പി​ക്കും.

ത​ന്നാ​ൽ ഉ​ൽ​പാ​ദി​ത​മാ​യ ഭ്രൂ​ണ​ത്തെ മാ​താ​വ് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ കോ​ട​തി​യി​ൽ പെ​റ്റീ​ഷ​ൻ ന​ൽ​കു​ന്ന​തി​നും, മാ​താ​വി​നെ അ​തി​ൽ നി​ന്നും വി​ല​ക്കു​ന്ന​തി​നു​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ബി​ല്ലി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. കോ​ട​തി വി​ധി ലം​ഘി​ക്കു​ന്ന മാ​താ​വി​നെ​തി​രെ സി​വി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ ചാ​ർ​ജ്ജ് ചെ​യ്തു ശി​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2021 ജൂ​ലൈ 1 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക​വി​ധം ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​രു​ടെ ല​ക്ഷ്യം.

സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ന്‍റെ അ​വ​കാ​ശം അ​വ​ർ​ക്കു മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച ഡ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ ബ്ര​ണ്ട ഗി​ൽ​മോ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ