ജോ​യ​ൻ കു​മ​ര​ക​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ചി​ച്ചു
Monday, March 1, 2021 11:50 PM IST
ന്യൂ​യോ​ർ​ക്ക്: സു​പ്ര​സി​ദ്ധ ബാ​ല​സാ​ഹി​ത്യ​കാ​ര​നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ​വേ​ദി​ക​ളി​ൽ ദീ​ർ​ഘ​കാ​ലം നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ജോ​യ​ൻ കു​മ​ര​ക​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന​യു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യും ബാ​ല​സാ​ഹി​ത്യ​രം​ഗ​ത്ത് ത​ന്േ‍​റ​താ​യ കൈ​യ്യെ​പ്പ് പ​തി​പ്പി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ തി​ക​ച്ചും ആ​ദ​ര​വോ​ടെ സ്മ​രി​ക്കു​ക​യാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സു​ധ ക​ർ​ത്ത പ​റ​ഞ്ഞു.

ജോ​യ​ൻ കു​മ​ര​ക​ത്തി​ന്‍റെ ല​ളി​ത​സു​ന്ദ​ര​മാ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും അ​തി​ലെ ത​ത്വ​ചി​ന്ത​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ​ശ്വ​ര​വി​ശ്വാ​സ​വും അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് തോ​മ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​യ്ക്ക​ൽ