നോ​ർ​ത്ത് അ​മേ​രി​ക്ക മ​ഹേ​ശ്വ​ര മ​ഹാ​സ​ഭാ പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ ര​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, March 1, 2021 11:52 PM IST
ബോ​സ്റ്റ​ണ്‍: നോ​ർ​ത്ത് അ​മേ​രി​ക്ക മ​ഹേ​ശ്വ​ര മ​ഹാ​സ​ഭ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷാ ര​തി​യെ തെ​ര​ഞ്ഞ​ടു​ത്തു. 1983ൽ ​രൂ​പീ​ക​രി​ച്ച സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റാ​ണ് അ​ഭി​ലാ​ഷാ ര​തി.

ഇ​ത​ര സ​മൂ​ഹ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്കൊ​പ്പം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ഹേ​ശ്വ​രി മ​ഹാ​സ​ഭ​യു​ടെ വ​ള​ർ​ച്ച​യും സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് പു​തി​യ ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നും ഉ​ദേ​ശി​ച്ച 1983ൽ ​സ്ഥാ​പി​ച്ച​താ​ണ് മ​ഹാ​സ​ഭ. 4000ത്തി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണ് സ​ഭ​യി​ലു​ള്ള​ത്. അ​മേ​രി​ക്ക​യി​ൽ പ​ത്ത് ചാ​പ്റ്റ​റു​ക​ളാ​ണ് സ​ഭ​യ്ക്കു​ള്ള​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ ജ​നി​ച്ച അ​ഭി​ലാ​ഷ വ​ള​ർ​ന്ന​ത് തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ലാ​ണ്. കോ​മേ​ഴ്സി​ൽ ബി​രു​ദ​ധാ​രി​യാ​യ അ​ഭി​ലാ​ഷ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ഭ​ര​തി​നെ വി​വാ​ഹം ചെ​യ്തു 1991ലാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്. സി​വി​എ​സ് ഹെ​ൽ​ത്തി​ൽ സോ​ഫ്റ്റ് വെ​യ​ർ ക്യാ​ളി​റ്റി എ​ൻ​ജി​നീ​യ​റിം​ഗി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ​