ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ റെ​ജി ജോ​സ​ഫി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Wednesday, March 3, 2021 9:55 PM IST
ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ പ​ള്ളി​ക്ക​മ​ണ്ണി​ൽ പ​രേ​ത​നാ​യ പി.​എം ജോ​സ​ഫി​ന്‍റെ മ​ക​ൻ റെ​ജി ജോ​ണ്‍ ജോ​സ​ഫ് (55) ഡാ​ല​സി​ൽ നി​ര്യാ​ത​നാ​യി. കോ​ന്‍റി​നെ​ന്‍റ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഗ്രൂ​പ്പി​ൽ ഐ​റ്റി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​രു​ന്നു. ഡാ​ല​സി​ലെ അ​റി​യ​പ്പെ​ടു​ന്ന സ്പോ​ട്സ് താ​ര​വും, പ്ര​മു​ഖ സോ​ക്ക​ർ ടീം ​ആ​യ ഡാ​ള​സ് ഡൈ​ന​മോ​സി​ന്‍റെ ഗോ​ൾ കീ​പ്പ​റും ആ​യി​രു​ന്നു.

ഡാ​ളസി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി മ​ല​യാ​ളി​യും ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗ​വും ആ​യ ചെ​ങ്ങ​ന്നൂ​ർ ക​ളീ​യ്ക്ക​ൽ​പ്പ​ടി​ക്ക​ൽ മാ​മ്മ​ൻ കോ​ശി​യു​ടെ മ​ക​ൾ നാ​ൻ​സി (യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സാ​സ്, ഡാ​ള​സ് ) ആ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ഹാ​ന, ക​സി​യ,സാ​ക്.
സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ റോ​യ് മാ​ത്യു ജോ​സ​ഫ്, എ​ബി ജോ​സ​ഫ് (ന്യൂ​ജേ​ഴ്സി).

പൊ​തു​ദ​ർ​ശ​നം മാ​ർ​ച്ച് 4 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ 8 വ​രെ കോ​പ്പ​ലി​ലെ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 Freeport Parkway, Coppell, Texas 75019 ) ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ മാ​ർ​ച്ച് 5 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന്് ​കോ​പ്പ​ലി​ൽ ഉ​ള്ള റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​തും ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​ക്ക് 12ന് ​റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.‌

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം