അ​ന്നം മെ​തി​പ്പാ​റ ഷിക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി
Monday, April 12, 2021 11:49 PM IST
ഷി​ക്കാ​ഗോ: വാ​ഴ​ക്കു​ളം പ​രേ​ത​നാ​യ ജോ​സ​ഫ് മെ​തി​പ്പാ​റ​യു​ടെ ഭാ​ര്യ അ​ന്നം മെ​തി​പ്പാ​റ( 98) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. മൂ​വാ​റ്റു​പു​ഴ മാ​റാ​ടി പ​രേ​ത​രാ​യ മു​ക്കാ​ലു​വീ​ട്ടി​ൽ സ്ക​റി​യ ഏ​ലി ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ്.

മ​ക്ക​ൾ: സി​സ്റ്റ​ർ ഡോ​റി​സ് മെ​തി​പ്പാ​റ, കോ​ല്ക്ക​ത്ത; ജോ​യി മെ​തി​പ്പാ​റ (ഭാ​ര്യ മേ​രി ഇ​ല്ലി​നോ​യി), സി​സ്റ്റ​ർ ഗി​ൽ​സ് മെ​തി​പ്പാ​റ, ത്രു​ശൂ​ർ); ലി​ലി കു​ര്യാ​ക്കോ​സ് (കു​ര്യാ​ക്കോ​സ്ക​ട​വൂ​ർ); ചി​ക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ഓ​ഫീ​സ​ർ സാ​ർ​ജ​ന്‍റ് ടോ​മി മെ​തി​പ്പാ​റ (എ​ൽ​സ), മേ​രി ളാ​ക​യി​ൽ (റോ​യ്ഇ​ല്ലി​നോ​യി), ലി​സി കോ​ല​ത്ത് (സാ​ബി ഇ​ല്ലി​നോ​യി).

ചെ​റു​മ​ക്ക​ൾ: ബെ​ന്ന​റ്റ്, ലി​വി​യ, നി​ന, ഡി​വോ​ണ്‍, എ​ലി​സ​ബ​ത്ത്, തെ​രെ​സ, ആ​ൻ​ഡ്രൂ, മ​രി​യെ​റ്റ്.

പൊ​തു​ദ​ർ​ശ​നം ഏ​പ്രി​ൽ 12 തി​ങ്ക​ൾ 4 മു​ത​ൽ 9 വ​രെ: സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ൾ, 5000 സെ​ന്‍റ് ചാ​ൾ​സ് റോ​ഡ്, ബെ​ല്വു​ഡ്, ഇ​ല്ലി​നോ​യി.

സം​സ്കാ​ർ ശു​ശ്രൂ​ഷ ഏ​പ്രി​ൽ 13 ചൊ​വ്വ രാ​വി​ലെ 10 മ​ണി തു​ട​ർ​ന്ന് സം​സ്കാ​രം മേ​രി ഹി​ൽ സെ​മി​ത്തേ​രി, നൈ​ൽ​സ്, ഇ​ല്ലി​നോ​യി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം