വി.ജി. ശ്രീധരന്‍ നിര്യാതനായി
Sunday, April 18, 2021 11:49 AM IST
ഒക്കലഹോമ: മുംബൈയിലെ രാംനഗര്‍ നിവാസിയും റിട്ട. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനുമായ വി.ജി. ശ്രീധരന്‍ ഏപ്രില്‍ 14ന് മുംബൈയില്‍ നിര്യാതനായി. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഭാര്യ സുഭദ്രയോടൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മലയാളി സമാജത്തിന്റെ സഹകാരിയും നല്ലൊരു ബാഡ്മിന്റണ്‍ പ്ലയറുമായിരുന്ന വി.ജി. ശ്രീധരന്‍.

മകന്‍: സുബാഷ്. ഭാര്യ: സ്മിതാ മേനോന്‍, കൊച്ചുമകള്‍: നിധി എന്നിവര്‍ അമേരിക്കയിലെ ഒക്കലഹോമയില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി ഒക്കലഹോമ