യു​എ​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ൾ​ട്ട​ർ മൊ​ണ്ടെ​ൽ അ​ന്ത​രി​ച്ചു
Tuesday, April 20, 2021 8:11 PM IST
മി​നി​യാ​പോ​ളി​സ്: അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വാ​ൾ​ട്ട​ർ മൊ​ണ്ടെ​ൽ (93) തി​ങ്ക​ളാ​ഴ്ച അ​ന്ത​രി​ച്ചു.

മി​നി​യാ​പോ​ലി​സി​ലു​ള്ള ഭ​വ​ന​ത്തി​ൽ വ​ച്ചു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. 2014 മു​ത​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു വാ​ൾ​ട്ട​ർ.

1971 മു​ത​ൽ 1981 വ​രെ ജി​മ്മി കാ​ർ​ട്ട​റി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 1984 ൽ ​ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ചു​വെ​ങ്കി​ലും റൊ​ണാ​ൾ​ഡ് റീ​ഗ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ന്യു​യോ​ർ​ക്കി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗം ജെ​റാ​ൾ​ഡി​ൻ ഫ​റേ​റൊ​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യ വ്യ​ക്തി​യെ​ന്ന ബ​ഹു​മ​തി​യും വാ​ൾ​ട്ട​റി​നു ല​ഭി​ച്ചു.

1951 ൽ ​മി​നി​സോ​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ​ശേ​ഷം കൊ​റി​യ​ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ർ​മി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.1960 ൽ ​മി​നി​സോ​ട്ട അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​ദ​വി​യും വാ​ൾ​ട്ട​റി​ന് ല​ഭി​ച്ചു. അ​മേ​രി​ക്ക ക​ണ്ട ഏ​റ്റ​വും പ്ര​ഗ​ൽ​ഭ​നാ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വാ​ൾ​ട്ട​റെ​ന്ന് ജി​മ്മി കാ​ർ​ട്ട​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ