ക്ലൈ​മ​റ്റ് ആ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ മൂ​ന്നു ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രെ നോ​മി​നേ​റ്റ് ചെ​യ്തു
Tuesday, April 20, 2021 10:51 PM IST
വാ​ഷിം​ഗ്ട​ണ്‍: ക്ലൈ​മ​റ്റ് ആ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​രെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തു. ഫെ​ഡ​റ​ൽ മോ​ട്ടോ​ർ കാ​രി​യ​ർ സേ​ഫ്റ്റി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി മീ​രാ ജോ​ഷി​യേ​യും, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി ഫ​യ്സ​ൽ അ​മീ​നേ​യും, വാ​ട്ട​ർ എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി രാ​ധി​ക ഫോ​ക്സി​നേ​യു​മാ​ണ് ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗ​വ​ണ്‍​മെ​ന്‍റ് ഓ​വ​ർ സൈ​റ്റ് ഏ​ജ​ൻ​സി​യെ ക​ഴി​ഞ്ഞ പ​തി​നാ​റു വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി ന​യി​ച്ചി​രു​ന്ന അ​റ്റോ​ർ​ണി മീ​രാ ജോ​ഷി ന്യു​യോ​ർ​ക്ക് സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​റ​ക്ഷ​ൻ വ​കു​പ്പി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഫ​യ്സ​ൽ അ​മി​ൻ. യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് എ​കൗ​ണ്ട​ബി​ലി​റ്റി ഓ​ഫീ​സി​ൽ ദീ​ർ​ഘ​കാ​ലം അ​മി​ൻ അ​റ്റോ​ർ​ണി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ എ​ജ​ൻ​സി​യി​ൽ പ്രി​ൻ​സി​പ്പ​ൾ ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന രാ​ധി​ക ഫോ​ക്സ സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ക​മ്മീ​ഷ​നി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദ​വും, കാ​ലി​ഫോ​ർ​ണി​യ (ബ​ർ​ക്കി​ലി) യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും രാ​ധി​ക ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു​പേ​രു​ടേ​യും നി​യ​മ​നം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​ർ​ക്ക് ബൈ​ഡ​ൻ ഭ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ